'സിനിമ ഷൂട്ട് ചെയ്യാന്‍ പാര്‍ലമെന്റ് മന്ദിരം വേണം'; കത്ത് നല്‍കി കങ്കണ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 19th December 2022 10:40 AM  |  

Last Updated: 19th December 2022 10:40 AM  |   A+A-   |  

kangana

കങ്കണ റണാവത്ത്/ ചിത്രം; ഫെയ്സ്ബുക്ക്

 

ന്യൂഡല്‍ഹി; മുന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി കങ്കണ റണാവത്ത് ഒരുക്കുന്ന ചിത്രമാണ് എമര്‍ജന്‍സി. ഇന്ദിര ഗാന്ധിയായുള്ള കങ്കണയുടെ ദൃശ്യങ്ങള്‍ വൈറലായിരുന്നു. ഇപ്പോള്‍ സിനിമയുടെ ചിത്രീകരണത്തിന് പാര്‍ലമെന്റ് മന്ദിരം ആവശ്യപ്പെട്ടിരിക്കുകയാണ് താരം. 

എമര്‍ജന്‍സിയുടെ ചില ഭാഗങ്ങള്‍ പാര്‍ലമന്റ് മന്ദിരത്തിനുള്ളില്‍ ചിത്രീകരിക്കാന്‍ അനുവാദം നല്‍കണമെന്ന് ആവശ്യപ്പെട്ട് കങ്കണ ലോകസഭാ സെക്രട്ടേറിയറ്റിന് കത്തു നല്‍കി. പാര്‍ലമെന്റിന് അകത്ത് വിഡിയോ ചിത്രീകരണത്തിന് സാധാരണഗതിയില്‍ സ്വകാര്യ വ്യക്തികള്‍ക്കോ സ്ഥാപനങ്ങള്‍ക്കോ അനുമതി നല്‍കാറില്ല. അപൂര്‍വ സാഹചര്യങ്ങളില്‍ സര്‍ക്കാര്‍ പരിപാടികള്‍ അനുവദിക്കാറുണ്ട്. സന്‍സദ് ടിവിക്കും ദൂരദര്‍ശനും മാത്രമാണ് ഇവിടെ ചിത്രീകരണാനുമതിയുള്ളത്. 

സ്വകാര്യ വ്യക്തികള്‍ക്ക് അനുവാദം നല്‍കുന്ന കീഴ്വഴക്കമില്ലെന്നും കങ്കണയുടെ അപേക്ഷ പരിഗണിക്കുന്നതേയുള്ളുവെന്നും ലോക്‌സഭാ സെക്രട്ടേറിയറ്റ് വൃത്തങ്ങള്‍ പറഞ്ഞു. ചിത്രത്തിന്റെ നിര്‍മാണവും സംവിധാനവും നിര്‍വഹിക്കുന്നത് കങ്കണ തന്നെയാണ്. ഇന്ദിരാ ഗാന്ധിയുടെ ജീവിതത്തിലൂടെ അടിയന്തിരാവസ്ഥക്കാലമാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. കഴിഞ്ഞ ജൂണിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സർഗം കൗശൽ മിസിസ് വേൾഡ്; സൗന്ദര്യറാണിപ്പട്ടം 21 വർഷത്തിനു ശേഷം ഇന്ത്യയിലേക്ക്​

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ