നയൻതാരയും വിഘ്നേഷും കുഞ്ഞുങ്ങൾക്കൊപ്പം/ ചിത്രം; ഇൻസ്റ്റ​ഗ്രാം
നയൻതാരയും വിഘ്നേഷും കുഞ്ഞുങ്ങൾക്കൊപ്പം/ ചിത്രം; ഇൻസ്റ്റ​ഗ്രാം

ഉയിരി‌നും ഉലകത്തിനുമൊപ്പമുള്ള ആദ്യ ക്രിസ്മസ്; ചിത്രങ്ങളുമായി നയൻതാരയും വിഘ്നേഷും

നയൻതാരക്കും കുഞ്ഞുങ്ങൾക്കുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ആരാധകർക്ക് വിഘ്നേഷ് ആശംസകൾ കുറിച്ചു
Published on

കുഞ്ഞുങ്ങൾ ജനിച്ചതിനു ശേഷമുള്ള ക്രിസ്മസ് ആഘോഷമാക്കി നയൻതാരയും വിഘ്നേഷും. നയൻതാരക്കും കുഞ്ഞുങ്ങൾക്കുമൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് ആരാധകർക്ക് വിഘ്നേഷ് ആശംസകൾ കുറിച്ചു. കുഞ്ഞുങ്ങളെ ചേർത്തുപിടിച്ചിരിക്കുന്ന താരദമ്പതികളേയാണ് ചിത്രത്തിൽ കാണുന്നത്. 

ഉയിർ, ഉലകം, നയൻ, വിക്കി & കുടുംബം നിങ്ങൾക്ക് ക്രിസ്മസ് ആശംസകളും പുതുവത്സരാശംസകളും നേരുന്നു. സമൃദ്ധമായ സ്നേഹം! നിങ്ങൾ എപ്പോഴും സ്വപ്നം കണ്ട ഒരു ജീവിതം നയിക്കാൻ എല്ലാവർക്കും എല്ലാ സന്തോഷവും അനുഗ്രഹങ്ങളും ഉണ്ടാകട്ടെയെന്ന് ദൈവത്തോട് പ്രാർഥിക്കുന്നു! ദൈവം അനുഗ്രഹിക്കട്ടെ.- എന്നാണ് വിഘ്നേഷ് കുറിച്ചത്. നിരവധി പേരാണ് താരകുടുംബത്തിന് ആശംസകൾ അറിയിച്ചിരിക്കുന്നത്. 

വർഷങ്ങൾ നീണ്ട പ്രണയത്തിനുശേഷം 2022 ജൂണിലായ നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായത്. ഒക്ടോബറിൽ ഇവർക്ക് ഇരട്ടക്കുഞ്ഞുങ്ങളും ജനിച്ചു. വാടക​ഗർഭധാരണം വഴിയാണ് കുഞ്ഞ് ജനിച്ചത്. മലയാളത്തിൽ അൽഫോൺസ് പുത്രൻ സംവിധാനം ചെയ്ത ​ഗോൾഡ്, തമിഴിൽ അശ്വിൻ ശരവണൻ സംവിധാനം ചെയ്ത കണക്റ്റ് എന്നിവയാണ് നയൻതാരയുടേതായി തിയേറ്ററുകളിലെത്തിയത്. ഷാരൂഖ് ഖാന്റെ നായികയായി ബോളിവുഡിൽ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് നയൻസ്. കാത്തുവാക്കുല രണ്ട് കാതൽ ആണ് വിഘ്നേഷ് ശിവൻ സംവിധാനം ചെയ്ത് ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com