ബോബ് മാര്‍ലിയുടെ കൊച്ചുമകന്‍ ജോ മേഴ്‌സാ മാര്‍ലി അന്തരിച്ചു

റെഗ്ഗേ ​ഗായകനായിരുന്ന ജോ മേഴ്‌സോയെ സ്വന്തം കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു
ജോ മേഴ്‌സാ മാര്‍ലി/ചിത്രം: ഫേയ്സ്ബുക്ക്
ജോ മേഴ്‌സാ മാര്‍ലി/ചിത്രം: ഫേയ്സ്ബുക്ക്

ലോസ് ആഞ്ജലസ്; ലോക പ്രശസ്ത റെഗ്ഗേ സംഗീതഞ്ജൻ ബോബ് മാര്‍ലിയുടെ കൊച്ചുമകന്‍ ജോ മേഴ്‌സാ മാര്‍ലി അന്തരിച്ചു. 31 വയസായിരുന്നു. റെഗ്ഗേ ​ഗായകനായിരുന്ന ജോ മേഴ്‌സോയെ സ്വന്തം കാറില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആസ്ത്മ അറ്റാക്കിനെത്തുടർന്നാണ് മരണം എന്നാണ് പുറത്തുവരുന്ന വിവരം. 

ബോബ് മാര്‍ലിയുടെ മകനും ഗായകനുമായ സ്റ്റീഫന്‍ മാര്‍ലിയുടെ മകനായി 1991 ല്‍ ജമൈക്കയിലാണ് ജോ മേഴ്‌സ ജനിച്ചത്. ബാല്യകാലം ജമൈക്കയില്‍ ചെലവഴിച്ച ശേഷം അമേരിക്കയിലെ ഫ്‌ലോറിഡയിലേക്ക് കുടുംബ സമേതം താമസം മാറുകയായിരുന്നു. മിയാമി കോളജില്‍ സ്റ്റുഡിയോ എഞ്ചിനീയറിങ് പഠിക്കുന്നതിനിടെയാണ് സംഗീതത്തില്‍ സജീവമാകുന്നത്.

മുത്തച്ഛന്റേയും അച്ഛന്റേയും പാത പിന്തുടർന്ന് റെ​ഗ്ഗേ സം​ഗീതലോകത്തിലേക്ക് കടന്ന ജോ മേഴ്സാ മാർലിയുടെ നിരവധി ആൽബങ്ങളാണ് ശ്രദ്ധേയമായത്. ഹര്‍ട്ടിങ് ഇന്‍സൈഡ്, കംഫര്‍ട്ടബിള്‍, എറ്റേണല്‍ തുടങ്ങിയവയാണ് ജോ മേഴ്‌സയുടെ സംഗീത ആല്‍ബങ്ങള്‍. ഭാര്യയും മകളുമുണ്ട്. 

റെ​ഗ്ഗേ സം​ഗീതത്തെ ജനകീയവൽക്കരിച്ച സം​ഗീത മാന്ത്രികനാണ് ബോബ് മാര്‍ലി. ​ഗെറ്റ് അപ്പ് സ്റ്റാൻഡ് അപ്പ്, നോ വുമൺ ക്രൈ, ഈസ് ദിസ് ലവ് തുടങ്ങിയ നിരവധി ആൽബങ്ങളാണ് ബോബ് മാർലിയുടേതായി പുറത്തുവന്നത്. 1981ൽ മെലനോമയെ തുടർന്ന് 36ാം വയസിലാണ് ബോബ് മാർലി മരിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com