നായിക ഭാവന; ഷാജി കൈലാസ് ചിത്രം ഹണ്ടിന് തുട‌ക്കം

പൂജ ചിത്രങ്ങൾക്കൊപ്പം ഷാജി കൈലാസ് തന്നെയാണ് സന്തോഷവാർത്ത പങ്കുവച്ചത്
ഹണ്ട് പൂജ ചടങ്ങിൽ നിന്ന്/ ചിത്രം; ഫെയ്സ്ബുക്ക്
ഹണ്ട് പൂജ ചടങ്ങിൽ നിന്ന്/ ചിത്രം; ഫെയ്സ്ബുക്ക്

ർഷങ്ങൾക്കു ശേഷം വീണ്ടും മലയാളത്തിൽ സജീവമാവുകയാണ് പ്രിയനടി ഭാവന. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഹണ്ടാണ് താരത്തിന്റെ പുതിയ ചിത്രം. ഇപ്പോൾ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചിരിക്കുകയാണ്. പൂജ ചിത്രങ്ങൾക്കൊപ്പം ഷാജി കൈലാസ് തന്നെയാണ് സന്തോഷവാർത്ത പങ്കുവച്ചത്. 

ഹണ്ട് ചിത്രീകരണം ആരംഭിച്ചു. നിങ്ങളുടെ പിന്തുണയും പ്രാർത്ഥനയും വേണം എന്നാണ് ഷാജി കൈലാസ് കുറിച്ചത്. പൂജ ചടങ്ങിൽ ഭാവനയും മറ്റ് അണിയറ പ്രവർത്തകരും പങ്കെടുത്തു. ത്രില്ലറായാണ് ചിത്രം എത്തുന്നത്. മെഡിക്കല്‍ കോളജ് ക്യാംപസിലെ പിജി റസിഡന്റ് ഡോ. കീർത്തി ആയാണ് ഭാവന വേഷമിടുന്നത്. ഇവരുടെ മുന്നേലേക്ക് എത്തുന്ന ഒരു കേസിന്റെ ചുരുളഴിക്കുന്നതാണ് ചിത്രം. അതിഥി രവിയുടെ ഡോ.സാറ ഈ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമാണ്. 

അജ്മൽ അമീർ ,രാഹുൽ മാധവ്, അനുമോഹൻ, രൺജി പണിക്കർ ,ചന്തു നാഥ്, ജി.സുരേഷ് കുമാർ നന്ദു ലാൽ, ഡെയ്ൻ ഡേവിഡ്, വിജയകുമാർ, ബിജു പപ്പൻകോട്ടയം നസീർ, ദിവ്യാ നായർ, സോനു എന്നിവരും പ്രധാന താരങ്ങളാണ്. രചന നിഖിൽ. എസ്. ആനന്ദ്. ഹരി നാരായണൻ, സന്തോഷ് വർമ എന്നിവരുടെ വരികൾക്ക് കൈലാസ് മേനോൻ ഈണം പകർന്നിരിക്കുന്നു. ജാക്സൺ ജോൺസൺ ഛായാഗ്രഹണവും അജാസ് മുഹമ്മദ് എഡിറ്റിങും നിർവ്വഹിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com