‘നല്ല സമയം’ എംഡിഎംഎയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുന്നു, ഒമർ ലുലുവിനെതിരെ അബ്കാരി കേസ്

പുതിയ ചിത്രം ‘നല്ല സമയം’ ഇന്ന് റിലീസ് ചെയ്തതിനു പിന്നാലെയാണ് സംവിധായകനെതിരെ കേസെടുത്തത്
ഒമർ ലുലു, നല്ല സമയം പോസ്റ്റർ/ ഫെയ്സ്ബുക്ക്
ഒമർ ലുലു, നല്ല സമയം പോസ്റ്റർ/ ഫെയ്സ്ബുക്ക്

കോഴിക്കോട്: സംവിധായകൻ ഒമർ ലുലുവിനെതിരെ അബ്കാരി കേസ്. പുതിയ ചിത്രം ‘നല്ല സമയം’ ഇന്ന് റിലീസ് ചെയ്തതിനു പിന്നാലെയാണ് സംവിധായകനെതിരെ കേസെടുത്തത്. സിനിമയുടെ ട്രെയിലറിൽ എംഡിഎംഎയുടെ ഉപയോഗം കാണിക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങൾ കാണിക്കുകയും ചെയ്തെന്ന പരാതിയിലാണ് കോഴിക്കോട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ.സുധാകരൻ കേസെടുത്തത്. എൻഡിപിഎസ്, അബ്കാരി നിയമങ്ങളാണ് ഒമറിനെതിരെ ചുമത്തിയത്. 

ഇർഷാദിനെ നായകനാക്കി ഒമർ സംവിധാനം ചെയ്യുന്ന ചിത്രമാണ് നല്ല സമയം. എ സർട്ടിഫിക്കറ്റ് ആണ് സെൻസർബോർഡ് നൽകിയിരിക്കുന്നത്. സ്വാമി എന്ന കഥാപാത്രമായാണ് ഇർഷാദ് എത്തുന്നത്. ഇയാളുടെ ജീവിതത്തിലേക്ക് അപ്രതീക്ഷിതമായ നാല് യുവതികൾ കടന്നുവരുന്നതും തുടർന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്. ചിത്രത്തിന്റെ ട്രെയിലറിൽ യുവതികൾ എംഡിഎംകെ ഉപയോ​ഗിക്കുന്നതും ഉൾപ്പെടുത്തിയിരുന്നു. ഇതാണ് പരാതിക്ക് കാരണമായത്. 

 നീന മധു, ഗായത്രി ശങ്കർ, നോറ ജോൺസൺ, നന്ദന സഹദേവൻ, സുവൈബത്തുൽ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങളാണ് നായികാനിരയിൽ. ശാലു റഹീം, ശിവജി ഗുരുവായൂർ, ജയരാജ് വാരിയർ തുടങ്ങിയവരും ചിത്രത്തിൽ വേഷമിടുന്നു. ഹാപ്പി വെഡ്ഡിങ്, ചങ്ക്സ്, ഒരു അഡാറ് ലൗ, ധമാക്ക എന്നീ സിനിമകൾക്കു ശേഷം ഒമർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നല്ല സമയം’. നവാഗതനായ കലന്തൂർ ചിത്രം നിര്‍മിക്കുന്നു. ഒമർ ലുലുവും നവാഗതയായ ചിത്രയും ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com