മല കയറുന്നതിനിടെ കൈവിട്ട് താഴേക്ക്, സ്കേറ്റിങ്ങിനിടെ വീഴ്ച; പരാജയങ്ങൾ കാണിച്ച് പ്രണവ് മോഹൻലാൽ; വിഡിയോ

സാഹസിക വിനോദങ്ങൾക്കിടെ തനിക്ക് പറ്റിയ പരാജയങ്ങൾ കാണിച്ചുകൊണ്ടുള്ളതാണ് വിഡിയോ
പ്രണവ് മോഹൻലാലിന്റെ വിഡിയോയിൽ നിന്ന്
പ്രണവ് മോഹൻലാലിന്റെ വിഡിയോയിൽ നിന്ന്

ലയാളികളുടെ പ്രിയ താരമാണ് പ്രണവ് മോഹൻലാൽ. താരം നടത്താറുള്ള യാത്രകളും സാഹസികതയുമെല്ലാം ആരാധകരുടെ മനം കവരാറുണ്ട്. അടുത്തിടെയാണ് താരം ഇൻസ്റ്റ​ഗ്രാമിൽ സജീവമായത്. തന്റെ ജീവിതത്തിലെ ഇഷ്ടങ്ങളുടെ വിഡിയോയുമായാണ് താരം ആദ്യമായി ഇൻസ്റ്റ​ഗ്രാം റീൽസിലേക്ക് എത്തിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് പ്രണവിന്റെ പുതിയ വിഡിയോ ആണ്. 

സാഹസിക വിനോദങ്ങൾക്കിടെ തനിക്ക് പറ്റിയ പരാജയങ്ങൾ കാണിച്ചുകൊണ്ടുള്ളതാണ് വിഡിയോ.  മികച്ച നിമിഷങ്ങൾ പകർത്തുന്ന ഇടമാണ് ഇൻസ്റ്റ​ഗ്രാം. എന്നാൽ അതിനുപകരം അത്ര മികച്ചതല്ലാത്ത ചില നിമിഷങ്ങൾ ഇതാ- എന്ന അടിക്കുറിപ്പിലാണ് താരം വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. റോക്ക് ക്ലൈംബിങ്ങിനിടെ കൈവിട്ട് താഴേക്ക് വീഴുന്നതും സ്കേറ്റിങ്ങിനിടെ തെന്നിവീഴുന്നതുമെല്ലാമാണ് വിഡിയോയിൽ ഉള്ളത്. 

മികച്ച പ്രതികരണമാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. ഇതിനോടകം 13 ലക്ഷം പേരാണ് വിഡിയോ കണ്ടിരിക്കുന്നത്. പ്രണവിനെ പ്രശംസിച്ചുകൊണ്ട് നിരവധി കമന്റുകളും വരുന്നുണ്ട്. ആക്ഷൻ സിനിമയിൽ അഭിനയിക്കാനും പറയുന്നവരുണ്ട്. വിനീത് ശ്രീനിവാസന്റെ ഹൃദയത്തിനുശേഷം പ്രണവ് മറ്റൊരു സിനിമയിലും അഭിനയിച്ചിട്ടില്ല. നീണ്ടനാളത്തെ യൂറോപ്യൻ യാത്രയ്ക്കു ശേഷം കുറച്ചു ദിവസങ്ങൾക്ക് മുൻപാണ് പ്രണവ് തിരിച്ചെത്തിയത്. മോഹൻലാലിനൊപ്പമുള്ള പ്രണവിന്റെ ചിത്രങ്ങൾ വൈറലായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com