മാളികപ്പുറം ഇഷ്ടപ്പെട്ടെന്ന് നാദിർഷ; സംഘികളുടെ ഇഷ്ടം കിട്ടാനുള്ള സൈക്കോളജിക്കൽ മൂവെന്ന് കമന്റ്, മറുപടി

ബുദ്ധിജീവി അല്ലാത്തതുകൊണ്ട് സിനിമ ഇഷ്ടപ്പെട്ടു എന്നാണ് നാദിർഷ കുറിച്ചത്
മാളികപ്പുറം ഇഷ്ടപ്പെട്ടെന്ന് നാദിർഷ; സംഘികളുടെ ഇഷ്ടം കിട്ടാനുള്ള സൈക്കോളജിക്കൽ മൂവെന്ന് കമന്റ്, മറുപടി


 
ണ്ണി മുകുന്ദൻ പ്രധാന വേഷത്തിൽ എത്തിയ മാളികപ്പുറം മികച്ച അഭിപ്രായം നേടി മുന്നേറുകയാണ്. ഇതിനോടകം നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത് സിനിമ കണ്ടതിനു ശേഷമുള്ള നാദിർഷയുടെ പ്രതികരണമാണ്. ബുദ്ധിജീവി അല്ലാത്തതുകൊണ്ട് സിനിമ ഇഷ്ടപ്പെട്ടു എന്നാണ് നാദിർഷ കുറിച്ചത്. 

"മാളികപ്പുറം’എന്ന സിനിമ ഇന്നലെ  ഇടപ്പള്ളി വനിത വിനീത തീയേറ്ററിൽ സെക്കൻറ് ഷോ കണ്ടു. ബുദ്ധിജീവികൾ അല്ലാത്തതു കൊണ്ടാകാം എനിക്കും ഒപ്പമുള്ള സുഹൃത്തുക്കൾക്കും നല്ല ഇഷ്ടമായി. Really Feel good movie (ഇതിൽ രാഷ്ട്രീയവും മതവും കൂട്ടിക്കിഴിക്കേണ്ട. സിനിമ ഇഷ്ടപ്പെടുന്നഒരു സാധാ പ്രേക്ഷകന്റെ അഭിപ്രായമായി കണക്കാക്കിയാൽ മതി)"- നാദിർഷ കുറിച്ചു. 

അതിനുപിന്നാലെ നാദിർഷയെ പ്രശംസിച്ചും വിമർശിച്ചും കമന്റുകൾ എത്തി. "സങ്കികളുടെ ഇഷ്ടം കിട്ടാൻ ഉള്ള സൈക്കോളജിക്കൽ മൂവ് മെന്റ് അല്ലേ ഭായ്" എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിന് നാദിർഷ നൽകിയ കമന്റാണ് ശ്രദ്ധനേടുന്നത്. "ഏതൊരു കാര്യവും ഉറപ്പോടെ, ചങ്കൂറ്റത്തോടെ പറയുന്നവനാണ് ഭായ് യഥാർത്ഥ കമ്മ്യൂണിസ്റ്റ്", എന്നായിരുന്നു നാദിർഷ കുറിച്ചത്. 

കഴിഞ്ഞ ദിവസമാണ് ഉണ്ണി മുകുന്ദൻ നായകനായി എത്തിയ മാളികപ്പുറം റിലീസ് ചെയ്തത്. അതിനുപിന്നാലെ നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് എത്തിയത്. നവാഗതനായ വിഷ്ണു ശശിശങ്കറാണ് ചിത്രം സംവിധാനം ചെയ്തത്. കല്യാണി എന്ന എട്ടു വയസ്സുകാരിയുടെയും അവളുടെ സൂപ്പർ ഹീറോ ആയ അയ്യപ്പന്റെയും കഥയാണ് ചിത്രം പറയുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com