കൃത്യമായി നികുതി അടച്ചു; മഞ്ജു വാര്യർക്കും കേന്ദ്രത്തിന്റെ അംഗീകാരം
By സമകാലിക മലയാളം ഡെസ്‌ക് | Published: 04th July 2022 08:11 PM |
Last Updated: 04th July 2022 08:11 PM | A+A A- |

ഫോട്ടോ: ഫെയ്സ്ബുക്ക്
കൃത്യമായി നികുതി അടച്ചതിന് നടി മഞ്ജു വാര്യർക്ക് കേന്ദ്രത്തിന്റെ അംഗീകാരം. കൃത്യമായി നികുതി അടക്കുന്നവര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റാണ് മഞ്ജുവിന് ലഭിച്ചത്.
കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴില്‍ വരുന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സ് ആണ് സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. നേരത്തെ മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിന്റെ നിര്‍മാണ കമ്പനിയായ ആശിര്‍വാദ് സിനിമാസിനും കേന്ദ്ര സര്‍ക്കാര്‍ സമാനമായി സര്‍ട്ടിഫിക്കറ്റ് നല്‍കിയിരുന്നു.
അജിത് പ്രധാകഥാപാത്രത്തെ അവതരിപ്പിക്കുന്ന തമിഴ് ചിത്രത്തിലാണ് മഞ്ജു ഇപ്പോള്‍ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇതുകൂടാതെ ഒട്ടേറെ ചിത്രങ്ങള്‍ മഞ്ജുവിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.
ഈ വാർത്ത കൂടി വായിക്കാം
കൃത്യമായി നികുതിയടച്ചു; ആശീർവാദ് സിനിമാസിനെ തേടി അംഗീകാരം
സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ