"ഞങ്ങളുടെ ലാഭത്തിന്റെ ഒരു പങ്ക് മൃ​ഗക്ഷേമത്തിനായി പ്രവർത്തിക്കുന്നവർക്ക്": 777 ചാർലി വിജയം, നന്ദി അറിയിച്ച് രക്ഷിത് ഷെട്ടി 

ചാർലിയുടെ പേരിലായിരിക്കും തുക നൽകുക
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

ർമ എന്ന യുവാവിന്റെയും ചാർലി എന്ന നായയുടേയും ആത്മബന്ധത്തിന്റെ കഥ പറഞ്ഞ 777 ചാർലി മികച്ച പ്രതികരണം നേടിക്കഴിഞ്ഞു. ചിത്രം പ്രേക്ഷകരിലേക്ക് എത്തിയിട്ട് 25 ദിവസമായപ്പോൾ പുതിയൊരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് അണിയറപ്രവർത്തകർ. സിനിമയുടെ ലാഭവിഹിതത്തിന്റെ അഞ്ച് ശതമാനം നായ്ക്കളുടേയും മൃ​ഗങ്ങളുടേയും ക്ഷേമത്തിനായ് പ്രവർത്തിക്കുന്ന രാജ്യത്തെ എൻ ജി ഓകൾക്ക് നൽകാനാണ് 777 ചാർലി ടീമിന്റെ തീരുമാനം. ചാർലിയുടെ പേരിലായിരിക്കും ഈ തുക നൽകുക.

ചിത്രത്തിന്റെ നിർമാതാവും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച നടനുമായ രക്ഷിത് ഷെട്ടിയാണ് ഇക്കാര്യം അറിയിച്ചത്. "777 ചാർലി നിങ്ങളിലേക്ക് എത്തിയിട്ട് 25 ദിവസമായി, അതിരുകളില്ലാത്ത സ്‌നേഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഈ സിനിമ ഞങ്ങൾക്ക് നേടിത്തന്ന ആരാധനയും അംഗീകാരവും മനസ്സിലാക്കുമ്പോൾ ഞങ്ങളുടെ സന്തോഷത്തിന് അതിരുകളില്ല. ഈ ചിത്രം സ്‌ക്രീനിൽ കൊണ്ടുവരുന്നതിൽ അക്ഷീണം പ്രവർത്തിച്ച നിരവധി ആളുകളെ ആഘോഷിക്കുക എന്നതാണ് ഈ വിജയം 
ആഘോഷിക്കാനുള്ള ഏക മാർഗമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു. അതിനാൽ '777 ചാർലി' ഉണ്ടാക്കുന്ന ലാഭത്തിന്റെ 10 ശതമാനം ഈ സിനിമ സാധ്യമാക്കാൻ ഒപ്പം നിന്ന ഓരോ വ്യക്തിക്കും പങ്കിടാൻ ഞങ്ങൾ തീരുമാനിച്ചു. 
777 ചാർലിയുടെ നിർമാതാക്കളായ ഞങ്ങൾക്ക് മൃഗങ്ങൾക്ക് സന്തോഷകരവും സുരക്ഷിതവുമായ അന്തരീക്ഷം ഇറപ്പാക്കാൻ എത്രമാത്രം കഠിനാധ്വാനം വേണമെന്ന് അറിയാം. അതുകൊണ്ടുതന്നെ ഞങ്ങളുടെ പ്രതിഫലത്തിന്റെ 5ശതമാനം ചാർലിയുടെ പേരിൽ ഇന്ത്യൻ നായ്ക്കളുടെയും മൃഗങ്ങളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കുന്ന രാജ്യത്തെ എൻജിഒകൾക്ക് നൽകും.
നമ്മുടെ വെളിച്ചം മറ്റൊരാളുടെ മറ്റൊരാൾക്കായി കത്തിക്കുമ്പോൾ അത് ലോകത്തെയാകെ പ്രകാശിപ്പിക്കും. നിങ്ങളുടെ സ്നേഹത്താൽ ഞങ്ങളുടെ ലോകത്തെ പ്രകാശിപ്പിച്ചതിന് നിങ്ങൾ ഓരോരുത്തർക്കും നന്ദി" രക്ഷിത് കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com