'ഇനി നാടൻ അടി';  'കടുവ' നാളെ എത്തും; എല്ലാ തടസ്സങ്ങളെയും ഭേദിച്ച് തിയറ്ററിലേക്ക് 

സെൻസറിങ് പൂർത്തിയായ ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന 'കടുവ' ഈ മാസം ഏഴിന് തന്നെ തിയറ്ററുകളിലെത്തും. എല്ലാ തടസ്സങ്ങളെയും ഭേദിച്ച് 'കടുവ' ജൂലൈ 7ന് തിയറ്ററുകളിൽ എത്തുന്നു എന്നാണ് സമൂഹമാധ്യമങ്ങളിൽ പൃഥ്വിരാജ് കുറിച്ചത്.  സെൻസറിങ് പൂർത്തിയായ ചിത്രത്തിന് യു/എ സർട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. ടിക്കറ്റിന്റെ ഓൺലൈൻ ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

പ്രേക്ഷകരെ കാത്തിരിപ്പിച്ചതിനും ബുക്കിംഗ് തുറക്കാൻ വൈകിയതിനും ക്ഷമ ചോദിക്കുന്നതായും പൃഥ്വിരാജ് പറഞ്ഞു. നിയമനടപടികൾ പൂർത്തിയാക്കാനായി കാത്തിരിക്കേണ്ടിവന്നതുകൊണ്ടാണ് ഇതെന്നും താരം അറിയിച്ചു. 

സിംഹാസനം എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ്-ഷാജി കൈലാസ് ടീം ഒന്നിക്കുന്ന ചിത്രമാണ് കടുവ. ലൂസിഫറിന് ശേഷം വിവേക് ഒബ്രോയ് മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണ് ഇത്. അർജുൻ അശോകൻ, അലൻസിയർ, ബൈജു, രഞ്ജി പണിക്കർ എന്നിവരാണ് മറ്റ് താരങ്ങൾ. ജിനു വി എബ്രഹാമാണ് തിരക്കഥ.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com