ഇ‌ടി, വെടി, തീ; വിക്രം മേക്കിങ് വിഡിയോയും മാസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th July 2022 01:36 PM  |  

Last Updated: 09th July 2022 01:36 PM  |   A+A-   |  

vikram_making_video

വീഡിയോ ദൃശ്യം

 

മൽഹാസന്റെ സൂപ്പർഹിറ്റ് ചിത്രം വിക്രത്തിന്റെ മേക്കിങ് വിഡിയോ പുറത്ത്. ചിത്രം ഒടിടി റിലീസ് ആയതിനു പിന്നാലെയാണ് മേക്കിങ് വിഡ‍ിയോ പുറത്തുവന്നത്. ഡിസ്നി ഹോട്ട്സ്റ്റാറിലൂടെയാണ് ആറ് മിനിറ്റുളള മേക്കിങ് വിഡിയോ എത്തിയത്. സൂപ്പർ താരങ്ങൾക്ക് സംവിധായകൻ ലോകേഷ് കനകരാജ് നിർദേശങ്ങൾ നൽകുന്നത് മാസ് സീനുകളുടെ ഷൂട്ടിങ്ങുമെല്ലാം വിഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 

ആക്ഷന് പ്രധാന്യം നൽകിക്കൊണ്ടുള്ളതാണ് മേക്കിങ് വിഡിയോയും. അൻപ് അറിവ് സഹോദരങ്ങളുടെ നേതൃത്വത്തിലുള്ള ആക്‌ഷൻ രംഗങ്ങളുടെ ചിത്രീകരിക്കുന്നതും കാണാം. കൂടാതെ വലിയ വൈറലായി മാറിയ കമൽഹാസന്റെ പുഷ് അപ്പും വിഡിയോയിലുണ്ട്. റോളക്സായി സൂര്യയുടെ എൻട്രിയും ആരാധകരെ ആവേശത്തിലാക്കുന്നതാണ്. ചിത്രത്തിലെ അണിയറ പ്രവർത്തകരും വിഡിയോയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. വിക്രം തീം മ്യൂസിക്കിനൊപ്പമാണ് മേക്കിങ് വിഡിയോ എത്തിയത്. 

കമൽഹാസനൊപ്പം ഫഹദ് ഫാസിൽ വിജയ് സേതുപതി എന്നിവരാണ് പ്രധാന വേഷത്തിലെത്തിയത്. ജൂൺ മൂന്നിന് തിയറ്ററുകളിൽ എത്തിയ ചിത്രം ബോക്സ് ഓഫീസിൽ പുത്തൻ റെക്കോർഡുകൾ സൃഷ്ടിച്ചിരുന്നു. ഇന്നലെ ഹോട്ട്സ്റ്റാറിലൂടെ ചിത്രം ഒടിടി റിലീസ് ചെയ്തത്.  മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് വിക്രം. ആഗോള ബോക്സ് ഓഫീസില്‍ നിന്ന് ആദ്യവാരം 300 കോടി ക്ലബ്ബില്‍ ഇടംപിടിച്ച ചിത്രം ഒട്ടനവധി ബോക്സ് ഓഫീസ് റെക്കോര്‍ഡുകളും സ്വന്തം പേരിലാക്കിയിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

ഞെട്ടിക്കാൻ ദുൽഖർ, ഒപ്പം സണ്ണി ഡിയോളും; 'ചുപ്' ടീസർ പുറത്ത്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ