അവസാനം സംസാരിച്ചപ്പോൾ പ്രതാപ് പോത്തൻ പറഞ്ഞത് മരണത്തെക്കുറിച്ച്; കുറിപ്പുമായി ഭദ്രൻ

'ഒരു പുഴ പോയി അഴിമുഖത്ത് ചേരുമ്പോൾ നമ്മൾ കാണുന്ന സംഘർഷം പ്രതാപിന്റെ ജീവിതത്തിൽ ഉടനീളം ഉണ്ടായിരുന്നു'
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

ന്തരിച്ച നടൻ പ്രതാപ് പോത്തനെ ഓർമിച്ച് സംവിധായകൻ ഭ​ദ്രൻ. ദിവസങ്ങൾക്ക് മുൻപ് വിളിച്ചപ്പോൾ വരാൻ പോകുന്ന മരണത്തെക്കുറിച്ച് തൊട്ടും തൊടാതെയും സംസാരിച്ചു എന്നാണ് അദ്ദേഹം കുറിച്ചത്. ചില വില്ലിനെക്കുറിച്ചും സംസ്കാരത്തെക്കുറിച്ചുമെല്ലാം പറഞ്ഞതായി ഓർക്കുന്നുവെന്നും ഭദ്രൻ കുറിച്ചു. ഒരു പുഴ പോയി അഴിമുഖത്ത് ചേരുമ്പോൾ നമ്മൾ കാണുന്ന സംഘർഷം പ്രതാപിന്റെ ജീവിതത്തിൽ ഉടനീളം ഉണ്ടായിരുന്നു. പക്ഷേ, ഒന്നിനെയും കൂസാക്കാത്ത ആ വ്യക്തിത്വം തനിക്കിഷ്ടമായിരുന്നു. പ്രതാപ് വിസ്മൃതിയിൽ ആണ്ടുപോയാലും തകര ജീവിക്കുമെന്നും ഭദ്രൻ കുറിച്ചു. 

ഭദ്രന്റെ കുറിപ്പ് വായിക്കാം

പ്രതാപ് എനിക്ക് പ്രിയങ്കരനായിരുന്നു. 
എന്റെ അപ്പന്റെ ഫസ്റ്റ് കസിൻ  ആയത് കൊണ്ട് മാത്രമല്ല, ഞങ്ങൾ തമ്മിൽ സംസാരിക്കുമ്പോഴെല്ലാം പ്രതിപക്ഷ ബഹുമാനവും സ്നേഹവും ആ രക്ത ബന്ധവും ഒക്കെ പ്രതാപിന്റെ വാക്കുകളിൽ എന്നുമുണ്ടായിരുന്നു. 
അഞ്ച് ദിവസം മുൻപ്, ഞങ്ങളുടെ പ്രിയ പ്രസാദിന്റെ മരണവുമായി ബന്ധപ്പെട്ട് സംസാരിക്കെ, 
വരാൻ പോകുന്ന മരണത്തെക്കുറിച്ച് തൊട്ടും തൊടാതെയും, ചില വില്ലിനെക്കുറിച്ചും ഞാൻ criminate ചെയ്യപ്പെടണം എന്നൊക്കെയുള്ള പദങ്ങൾ വന്ന് പോയതായി ഓർക്കുന്നു. 
ഒരു പുഴ പോയി അഴിമുഖത്ത് ചേരുമ്പോൾ നമ്മൾ കാണുന്ന സംഘർഷം പ്രതാപിന്റെ ജീവിതത്തിൽ ഉടനീളം ഉണ്ടായിരുന്നു. പക്ഷേ, ഒന്നിനെയും കൂസാക്കാത്ത ആ വ്യക്തിത്വം എനിക്കിഷ്ടമായിരുന്നു. 
പ്രതാപ് ചിലപ്പോൾ വിസ്‌മൃതിയിൽ ആണ്ടു പോയേക്കാം. പക്ഷേ,  'തകര ' ജീവിക്കും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com