'എൻ്റെ പട്ടി ഷോ കണ്ട എല്ലാവരുടെയും ശ്രദ്ധയ്ക്ക്'; കുഞ്ഞില മാസ്സിലാമണിയുടെ കുറിപ്പ്

എൻ്റെ സിനിമ പ്രദർശിപ്പിക്കാത്ത ഒരു ചലച്ചിത്ര മേളയിൽ മാത്രമല്ല, ഈ സർക്കാരിൻ്റെ സ്ത്രീ വിരുദ്ധ നയങ്ങളിൽ ഓരോന്നിലും വിളിക്കേണ്ട മുദ്രാവാക്യം അതാണ്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

നിത ചലച്ചിത്ര മേളയിൽ തന്റെ സിനിമ പ്രദർശിപ്പിക്കാതിരുന്നതിന് എതിരെ നടത്തിയ പ്രതിഷേധത്തെ തുടർന്ന് സംവിധായിക കുഞ്ഞില മാസ്സിലാമണിയെ അറസ്റ്റു ചെയ്തിരുന്നു. പിന്നാലെ നിരവധി പേരാണ് കുഞ്ഞിലയ്ക്ക് പിന്തുണയുമായി എത്തിയത്. അതിനൊപ്പം വിമർശനവും ശക്തമായിരുന്നു. ഇപ്പോൾ തന്റെ പ്രതിഷേധത്തെക്കുറിച്ച് കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് കുഞ്ഞില. 

എം എം മണി കെ കെ രമയെ പറഞ്ഞത് നമ്മൾ കേട്ടതാണ്. സിപിഎം ടിപി ചന്ദ്രശേഖരനെ കൊന്നത് നമ്മൾ കണ്ടതാണ്. അതിനെ പറ്റി പിണറായി വിജയൻ പറഞ്ഞത് എന്താണ് എന്ന് നമുക്ക് എല്ലാവർക്കും അറിയാം. എൻ്റെ സിനിമ കൈരളി ശ്രീയിൽ കാണിക്കാത്തത് ഇക്കാര്യങ്ങൾ കൊണ്ടാണ് എന്ന് മാത്രമാണ് ഞാൻ പറഞ്ഞത്. അതുകൊണ്ടാണ് കെകെ രമ സിന്ദാബാദ് എന്ന് മുദ്രാവാക്യം വിളിച്ചത്. എൻ്റെ സിനിമ പ്രദർശിപ്പിക്കാത്ത ഒരു ചലച്ചിത്ര മേളയിൽ മാത്രമല്ല, ഈ സർക്കാരിൻ്റെ സ്ത്രീ വിരുദ്ധ നയങ്ങളിൽ ഓരോന്നിലും വിളിക്കേണ്ട മുദ്രാവാക്യം അതാണ്.- കുഞ്ഞില കുറിച്ചു

കുഞ്ഞിലയുടെ കുറിപ്പ് വായിക്കാം

എൻ്റെ പട്ടി ഷോ കണ്ട എല്ലാവരുടെയും ശ്രദ്ധയ്ക്ക്. ഞാൻ ഇന്നത്തെ ദിവസം പറഞ്ഞ ഓരോ വാചകവും നിങ്ങൾക്ക് ചോദ്യം ചെയ്യാം. ഓരോ ചലനവും. യുക്തി ഉപയോഗിച്ച് സംവദിക്കുക. ഇനി ഞാൻ പറയുന്നത് ശ്രദ്ധിച്ച് കേൾക്കുക. 
ഞാൻ ഇന്ന് രാവിലെ കൊടുത്ത ഒരു ബൈറ്റിൽ എന്തിന് വേണ്ടി ആണ് ഞാൻ പ്രതിഷേധിക്കുന്നത് എന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. ഒരു പെണ്ണ് അവരെ കേൾക്കാൻ പറയുമ്പോൾ കാതോർക്കുക. ശ്രദ്ധിക്കുക. നിങ്ങൾക്ക് മുഴുവൻ മനസ്സിലായില്ല എന്ന് വരാം. അത് സ്വാഭാവികം ആണ്.
എം എം മണി കെ കെ രമയെ പറഞ്ഞത് നമ്മൾ കേട്ടതാണ്. സിപിഎം T P ചന്ദ്രശേഖരനെ കൊന്നത് നമ്മൾ കണ്ടതാണ്. അതിനെ പറ്റി പിണറായി വിജയൻ പറഞ്ഞത് എന്താണ് എന്ന് നമുക്ക് എല്ലാവർക്കും അറിയാം. എൻ്റെ സിനിമ കൈരളി ശ്രീയിൽ കാണിക്കാത്തത് ഇക്കാര്യങ്ങൾ കൊണ്ടാണ് എന്ന് മാത്രമാണ് ഞാൻ പറഞ്ഞത്. 
അതുകൊണ്ടാണ് k k രമ zindaabaad എന്ന് മുദ്രാവാക്യം വിളിച്ചത്. എൻ്റെ സിനിമ പ്രദർശിപ്പിക്കാത്ത ഒരു ചലച്ചിത്ര മേളയിൽ മാത്രമല്ല, ഈ സർക്കാരിൻ്റെ സ്ത്രീ വിരുദ്ധ നയങ്ങളിൽ ഓരോന്നിലും വിളിക്കേണ്ട മുദ്രാവാക്യം അതാണ് എന്നാണ് ഞാൻ പറഞ്ഞത്. ഞാൻ ആ മുദ്രാവാക്യം വിളിച്ചു. 
ആ മുദ്രാവാക്യം വിളിച്ചതിന് കൂടിയാണ് എന്നെ പിണറായി വിജയൻ അറസ്റ്റ് ചെയ്തത്. 
എന്ത് പറഞ്ഞാലും എല്ലാരും പിണറായി വിജയൻ രാജി വയ്ക്കണം എന്ന് പറയുന്നു എന്ന് പറയുന്ന കുറെ memes ഉണ്ടായിരുന്നു ICU വക. രാജി വയ്ക്കണം എന്ന് പറയിപ്പിക്കാൻ തോന്നുന്ന കാര്യങ്ങള് കേരളത്തിൻ്റെ മുഖ്യമന്ത്രി എന്തുകൊണ്ട് ചെയ്യുന്നു എന്നാണ് അവയൊക്കെ കണ്ടിട്ട് എനിക്ക് തോന്നിയത്. ചിരി വന്നിരുന്നില്ല. 
ഇന്നലെ ഞാൻ ഒരു സിനിമ അന്നൗൺസ് ചെയ്തിരുന്നു. ഇതാണ് ആ സിനിമ. അടുത്ത വനിതാ ഫെസ്റ്റിവലിൽ ഈ പടം ആയിരിക്കും ഉദ്ഘാടന ചിത്രം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com