ആദിത്യ കരികാലന്റെ നെറ്റിയിലെ തിലകക്കുറി, 'തെറ്റ്'; പൊന്നിയിൻ സെൽവനിൽ മണിരത്നത്തിനും വിക്രമിനും നോട്ടിസ് 

ചോള രാജക്കൻമാരെ മോശമായി ചിത്രീകരിക്കുന്നു എന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്
Updated on
1 min read

സിനിമാപ്രേമികൾ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്നത്തിന്റെ ബ്രഹ്മാണ്ഡ ചിത്രം പൊന്നിയിൻ സെൽവൻ. കൽക്കി കൃഷ്ണമൂർത്തിയുടെ പൊന്നിയിൻ സെൽവൻ എന്ന കൃതിയെ ആധാരമാക്കി ഒരുക്കിയ ചിത്രം, പത്താം നൂറ്റാണ്ടിൽ ചോള ചക്രവർത്തിയുടെ സിംഹാസനത്തിന് നേരിടേണ്ടി വന്ന പ്രതിസന്ധികളും അപകടങ്ങളും സൈന്യത്തിനും ശത്രുക്കൾക്കും ചതിയന്മാർക്കും ഇടയിൽ നടക്കുന്ന പോരാട്ടങ്ങളുമാണ് പറയുന്നത്. എന്നിലാപ്പോൾ സിനിമയിൽ ചോള രാജക്കൻമാരെ മോശമായി ചിത്രീകരിക്കുന്നു എന്ന ആരോപണമാണ് ഉയർന്നിരിക്കുന്നത്. 

ചോള രാജാവായിരുന്ന ആദിത്യ കരികാലൻ നെറ്റിയിൽ തിലകക്കുറി അണിഞ്ഞിരുന്നില്ല. പക്ഷേ സിനിമയിൽ വിക്രം അവതരിപ്പിക്കുന്ന ആദിത്യ കരികാലൻ തിലകമണിഞ്ഞയാളാണ്. ഇത്തരം കൂട്ടിച്ചേർക്കലുകൾ ചോള രാജാക്കൻമാരെ കുറിച്ച് തെറ്റായ പരിവേഷമാണ് സമൂഹത്തിൽ നൽകുകയെന്നാണ് ആരോപണം. ഇത് ചൂണ്ടിക്കാട്ടി സംവിധായകൻ മണിരത്നത്തിനും നടൻ വിക്രമിനും നോട്ടിസ് അയച്ചു. സെൽവം എന്ന് പേരുള്ള അഭിഭാഷകനാണ് ഹർജിക്കാരൻ. 

സിനിമ ചരിത്രത്തെ വളച്ചൊടിച്ചിട്ടുണ്ടോ എന്നറിയാൻ തിയറ്റർ റിലീസിന് മുൻപ് പ്രത്യേക പ്രദർശനം നടത്തണമെന്നും ഹർജിക്കാരൻ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം പുറത്തുവന്ന ചിത്രത്തിന്റെ ടീസർ കണ്ടതിന് പിന്നാലെയാണ് വിവാദം. അതേസമയം നോട്ടിസിനോട് മണിരത്നമോ വിക്രമോ ഇതുവരേക്കും പ്രതികരിച്ചിട്ടില്ല. 

രണ്ട് ഭാഗമായി റിലീസ് ചെയ്യാനിരിക്കുന്ന ബിഗ് ബജറ്റ് ചിത്രത്തിന്റെ ഒന്നാം ഭാഗം സെപ്റ്റംബറിലാണ് തിയറ്ററുകളിലെത്തുക. രാജ രാജ ചോളനായി ജയം രവിയാണ് എത്തുന്നത്. ആദിത്യ കരികാലനായി എത്തുന്നത് വിക്രമാണ്. വന്തിയ തേവനായി കാർത്തിയും, നന്ദിനി രാജകുമാരിയായി ഐശ്വര്യ റായിയും, കുന്ദവൈ രാഞ്ജിയായി തൃഷയും എത്തുന്നു. ഇവരെകൂടാതെ ജയറാം, ഐശ്വര്യ ലക്ഷ്മി, റഹ്മാൻ, പ്രഭു, ശരത് കുമാർ, വിക്രം പ്രഭു, പാർത്ഥിപൻ, ബാബു ആന്റണി അശ്വിൻ കാകുമാനു, റിയാസ് ഖാൻ, ശോഭിതാ ദൂലിപാല, ജയചിത്ര തുടങ്ങി വൻതാരനിരയാണ് ചിത്രത്തിൽ.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com