'35 വയസ്സിലേക്കും 70 വയസ്സിലേക്കും മാറാം, വലിയ സംവിധായകരുടെ സിനിമാ അഭിനയ ആലോചനകള്‍ ക്ഷണിക്കുന്നു'; ഹരീഷ് പേരടി

'നല്ല കഥാപാത്രങ്ങള്‍ ആണെങ്കില്‍ പരിഗണിക്കുന്നതാണ്..ഇത് അഹങ്കാരമല്ല...ആഗ്രഹമാണ്'
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

മികച്ച കഥാരാത്രങ്ങളിലൂടെ തെന്നിന്ത്യൻ ലോകത്തിന്റെ കയ്യടി നേടിയിട്ടുള്ള താരമാണ് ഹരീഷ് പേരടി. മലയാളം, തെല്ലുങ്ക്, തമിഴ് ഭാഷകളിലായി നൂറിലേറെ പടങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു. വലിയ സംവിധായകരുടെ സിനിമാ അഭിനയ ആലോചനകള്‍ ക്ഷണിച്ചുകൊണ്ടുള്ള ഹരീഷ് പേരടിയുടെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. നല്ല മേക്കപ്പ്മാന്‍മാരുടെ കഴിവുകൊണ്ട് 35 വയസ്സിലേക്കും 70 വയസ്സിലേക്കും മാറാന്‍ സാധിച്ചിട്ടുണ്ടെന്നു പറഞ്ഞുകൊണ്ടുള്ള പോസ്റ്റിൽ ഹരീഷ് പങ്കുവച്ച ചിത്രങ്ങൾ ആരാധകർക്കിടയിൽ ശ്രദ്ധ നേടുകയാണ്. യുവാവായ ഹരീഷ് പേരടിയെയാണ് ചിത്രത്തിൽ കാണുന്നത്.

ഹരീഷ് പേരടിയുടെ കുറിപ്പ് വായിക്കാം

ഹരീഷ് പേരടി..53 വയസ്സായ ഒരു മദ്ധ്യ വയസ്‌ക്കന്‍..മലയാളം,തെല്ലുങ്ക്,തമിഴ് ഭാഷകളിലായി നൂറിലേറെ പടങ്ങളില്‍ അഭിനയിച്ചു...നല്ല മേക്കപ്പ്മാന്‍മാരുടെ കഴിവുകൊണ്ട് 35 വയസ്സിലേക്കും 70 വയസ്സിലേക്കും മാറാന്‍ സാധിച്ചിട്ടുണ്ട്...ഇനി അടൂര്‍ ഗോപാലകൃഷ്ണന്‍, ഹരിഹരന്‍,ജോഷി..തുടങ്ങിയ വലിയ സംവിധായകരുടെ സിനിമാ അഭിനയ ആലോചനകള്‍ ക്ഷണിക്കുന്നു..നല്ല കഥാപാത്രങ്ങള്‍ ആണെങ്കില്‍ പരിഗണിക്കുന്നതാണ്..ഇത് അഹങ്കാരമല്ല...ആഗ്രഹമാണ്...സ്വകാര്യമായി നിങ്ങളെ വിളിക്കുന്നതിനേക്കാള്‍ നല്ലത് ഇതല്ലെ..ഇത്തരം തുറന്ന് പറച്ചിലുകള്‍ ആണ് എനിക്കിഷ്ടം...എന്ന്...അഭിനയിച്ച് പുതി തീരാത്ത ഒരു അഭിനയ മോഹി...ഹരീഷ് പേരടി.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com