ഒടിടി പിടിക്കാന്‍ മാധവന്റെ 'റോക്കട്രി'; എത്തുക ആമസോണ്‍ പ്രൈമില്‍, റിലീസ് തിയതി പ്രഖ്യാപിച്ചു

തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം എത്തുന്നത്.
ഒടിടി പിടിക്കാന്‍ മാധവന്റെ 'റോക്കട്രി'; എത്തുക ആമസോണ്‍ പ്രൈമില്‍, റിലീസ് തിയതി പ്രഖ്യാപിച്ചു

ടന്‍ ആര്‍ മാധവന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രം റോക്കട്രി: ദി നമ്പി ഇറഫക്ട് തിയറ്ററില്‍ മികച്ച വിജയം നേടിയിരുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ്. ആമസോണ്‍ പ്രൈം വിഡിയോയിലൂടെയാണ് ചിത്രം റിലീസ് ചെയ്യുക. 

ജൂലൈ 26 മുതല്‍ ചിത്രം ലഭ്യമാകുമെന്ന് ആമസോണ്‍ പ്രൈം അറിയിച്ചു. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നീ ഭാഷകളിലാണ് ചിത്രം എത്തുന്നത്. എന്നാല്‍ ചിത്രത്തിന്റെ ഹിന്ദി, ഇംഗ്ലീഷ് പതിപ്പുകളുടെ കാര്യത്തെക്കുറിച്ച് തീരുമാനമായിട്ടില്ല. സിനിമ ഒടിടിയില്‍ എങ്ങനെയായിരിക്കും സ്വീകരിക്കുക എന്നറിയാന്‍ കാത്തിരിക്കുകയാണെന്ന് മാധവന്‍ പറഞ്ഞു. 

മുന്‍ ശാസ്ത്രജ്ഞനും ഐഎസ്ആര്‍ഒയുടെ എയ്‌റോസ്‌പേസ് എന്‍ജിനീയറുമായ നമ്പി നാരായണന്റെ ജീവിതമാണ് ചിത്രത്തില്‍ പറയുന്നത്. ജൂലൈ 1ന് റിലീസ് ചെയ്ത ചിത്രത്തില്‍ നമ്പി നാരായണനായി വേഷമിട്ടതും മാധവന്‍ തന്നെയാണ്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നതും നിര്‍മിച്ചിരിക്കുന്നതും മാധവന്‍ തന്നെയാണ്. ചിത്രത്തിന്റെ തമിഴ് പതിപ്പില്‍ സൂര്യയും ഹിന്ദിയില്‍ ഷാരുഖ് ഖാനും അതിഥി താരമായി എത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com