നടൻ സൂര്യയുടെ പിറന്നാൾ പ്രമാണിച്ച് ബലൂണും പോസ്റ്ററും കെട്ടി സർവീസ് നടത്തിയ സ്വകാര്യ ബസിനെ പിടികൂടി പിഴയടപ്പിച്ചു. കൊല്ലം ജില്ലയിലെ ചവറ – കൊട്ടിയം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ്സിനെയാണ് പൊലീസ് പിടികൂടിയത്.
ഡ്രൈവറുടെ സൈഡിലെ ഗ്ളാസ് മറയുന്ന രീതിയിലാണ് വാഹനത്തിൽ ബലൂണുകളും ഹാരവും കിടന്നിരുന്നത്. വാഹനത്തിന്റെ ഇടതു ഭാഗം പൂർണമായും കാണാൻ സാധിക്കാത്ത നിലയിലായിരുന്നെന്ന് പൊലീസ് പറഞ്ഞു. ബസ് ശ്രദ്ധയിൽപ്പെട്ട കൊല്ലം സിറ്റി ട്രാഫിക് എസ്ഐ എം ഷഹാലുദ്ദീൻ താലൂക്ക് കച്ചേരിയിൽ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ട്രാഫിക് പൊലീസ് സംഘത്തിനു നിർദേശം നൽകി വാഹനം പിടികൂടുകയായിരുന്നു.
ബസ്സിൽ ഒട്ടിച്ചിരുന്ന പോസ്റ്ററും ബലൂണുകളും നീക്കം ചെയ്യിപ്പിച്ച് പിഴ ഈടാക്കിയ ശേഷമാണ് ബസ് വിട്ടു നൽകിയത്.
ഈ വാര്‍ത്ത കൂടി വായിക്കാം നടി അഞ്ജലി നായർ അമ്മയായി; സന്തോഷം പങ്കുവച്ച് താരം
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ