'ദി ബാറ്റ്മാൻ' ആമസോൺ പ്രൈമിൽ; 27 മുതൽ സ്ട്രീമിങ്, ആറു ഭാഷകളിൽ കാണാം

ഇംഗ്ലീഷ്, ഹിന്ദി, മലയാളം,തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം ലഭ്യമാണ്
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്

ഹോളിവുഡ് ചിത്രം ''ദി ബാറ്റ്മാന്‍'' ആമസോൺ പ്രൈം വിഡിയോയിൽ റിലീസ് ചെയ്യും.  ജൂലൈ 27 മുതൽ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിക്കുമെന്ന് ആമസോൺ പ്രഖ്യാപിച്ചു. ഇംഗ്ലീഷ്, ഹിന്ദി, മലയാളം,തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിൽ ചിത്രം ലഭ്യമാണ്. മാറ്റ് റീവ്‌സ് എഴുതി സംവിധാനം ചെയ്ത ചിത്രം നിർമിച്ചത് വാര്‍ണര്‍ ബ്രദേഴ്സ് പിക്ചേഴ്സാണ്. 

ഗോതമിന്റെ രഹസ്യ അഴിമതിയെക്കുറിച്ച് അന്വേഷിക്കുന്ന ദി ബാറ്റ്മാന്റെ പുതിയ ഫ്രാഞ്ചൈസിക്കായി ക്യാപ്ഡ് ക്രൂസേഡറിന്റെ ആരാധകര്‍ക്ക് കാത്തിരിക്കുന്നതിനിടെയാണ് പ്രഖ്യാപനം. മികച്ച പെര്‍മോഫമന്‍സുകളും ആക്ഷന്‍ സീക്വന്‍സുകളും മനോഹരമായ സംഗീതവും ചേര്‍ന്ന പുതിയ ബാറ്റ്മാന്‍ ഫ്രാഞ്ചൈസി ഒരു സിനിമാറ്റിക് മാസ്റ്റര്‍പീസായാണ് വിലയിരുത്തപ്പെടുന്നത്. 

ഗോതം സിറ്റിയുടെ വിജിലന്റ് ഡിറ്റക്ടീവ് ആയും അദ്ദേഹത്തിന്റെ ആള്‍ട്ടര്‍ ഈഗോ, ഏകാന്ത ശതകോടീശ്വരന്‍ ബ്രൂസ് വെയ്നും ആയും ഇരട്ട വേഷത്തില്‍ റോബര്‍ട്ട് പാറ്റിന്‍സണ്‍ ബാറ്റ്മാനില്‍ വേഷമിടുന്നു. പാറ്റിന്‍സണിനൊപ്പം സോയി ക്രാവിറ്റ്‌സ്, എഡ്വേര്‍ഡ് നാഷ്ടണ്‍, ജെഫ്രി റൈറ്റ്, ജോണ്‍ ടര്‍തുറോ, പീറ്റര്‍ സാര്‍സ്ഗാര്‍ഡ്, ആന്‍ഡി സെര്‍ക്കിസ്, കോളിന്‍ ഫാരെല്‍ അഭിനയിക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com