37 വര്‍ഷത്തിനു ശേഷം വീണ്ടും 'ദേവദൂതര്‍ പാടി'; അമ്പലപ്പറമ്പിള്‍ പൊളി ഡാന്‍സുമായി ചാക്കോച്ചനും; ആശംസ അറിയിച്ച് മമ്മൂട്ടി

37 വര്‍ഷത്തിനു ശേഷം ഗാനം പുനരാവിഷ്‌കരിച്ചതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ടാണ് മമ്മൂട്ടി ഗാനം പുറത്തുവിട്ടത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

കുഞ്ചാക്കോ ബോബന്‍ വന്‍ മേക്കോവറില്‍ എത്തുന്ന ചിത്രമാണ് ന്നാ താന്‍ കേസ് കൊട്. ചിത്രത്തിലെ പോസ്റ്ററുകളും ടീസറുമെല്ലാം ഇതിനോടകം ആരാധകര്‍ക്കിടയില്‍ ശ്രദ്ധ നേടിയിരുന്നു. ഇപ്പോള്‍ ആരാധകരെ ആവേശത്തിലാക്കിക്കൊണ്ട് ഒരു ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. മലയാളത്തിലെ എക്കാലത്തേയും സൂപ്പര്‍ഹിറ്റായ ദേവദൂതര്‍ പാടി എന്ന ഗാനമാണ് ചിത്രത്തില്‍ പുനഃരവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടിയാണ് ഗാനം പുറത്തുവിട്ടത്. 

മമ്മൂട്ടി നായകനായി എത്തിയ കാതോട് കാതോരം എന്ന സിനിമയിലെ ഗാനമാണിത്. 37 വര്‍ഷത്തിനു ശേഷം ഗാനം പുനരാവിഷ്‌കരിച്ചതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ടാണ് മമ്മൂട്ടി ഗാനം പുറത്തുവിട്ടത്. മമ്മൂട്ടിയും ടീമിനും ആശംസയും താരം അറിയിച്ചിട്ടുണ്ട്. 

അമ്പലപ്പറമ്പിലെ ഗാനമേളയ്ക്ക് ഗാനം പാടുന്നതായാണ് ചിത്രത്തിലുള്ളത്. പാട്ടു കേട്ട് കാണികള്‍ക്ക് ഇടയില്‍ നിന്ന് രസകരമായി ഡാന്‍സ് ചെയ്യുന്ന കുഞ്ചാക്കോ ബോബനേയും കാണാം. പാട്ടിനൊപ്പം തന്നെ ചാക്കോച്ചന്റെ ചുവടുകളും ആരാധകരുടെ ഹൃദയം കവരുകയാണ്. ഒഎന്‍വിയുടെ വരികള്‍ക്ക് ഔസേപ്പച്ചനാണ് ?സം?ഗീതം പകര്‍ന്നത്. കെജെ യേശുദാസ് ആലപിച്ച ?ഗാനം പുനരാവിഷ്‌കരിച്ചത് ബിജു നാരായണന്റെ ശബ്ദത്തിലാണ്.

'ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍' എന്ന ജനപ്രിയ ചിത്രത്തിന്റെ സംവിധായകന്‍ രതീഷ് ബാലകൃഷ്ണന്‍ പൊതുവാളാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്. തമിഴ് നടി ഗായത്രി ശങ്കര്‍, ബസില്‍ ജോസഫ്, ഉണ്ണിമായ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. സന്തോഷ് ടി കുരുവിളയാണ് നിര്‍മാണം. കുഞ്ചാക്കോ ബോബന്‍, ഷെറില്‍ റേച്ചല്‍ സന്തോഷ് എന്നിവര്‍ സഹനിര്‍മാതാക്കളാണ്. കാസര്‍കോട് ജില്ലയെ പശ്ചാത്തലമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് ഛായാഗ്രാഹകന്‍ രാകേഷ് ഹരിദാസാണ് ഈ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. മനോജ് കണ്ണോത്ത് ചിത്രസംയോജനവും ജോതിഷ് ശങ്കര്‍ കലാസംവിധാനവും നിര്‍വഹിക്കുന്നു. വൈശാഖ് സുഗുണന്‍ രചിച്ച വരികള്‍ക്ക് ഡോണ്‍ വിന്‍സെന്റ് സംഗീതം ഒരുക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com