ഒരുകാലത്ത് ഹോളിവുഡിന്റെ മുഖമായിരുന്ന താരമാണ് ബ്രെൻഡൻ ഫ്രേസർ. ദി മമ്മി, ജോർജ് ഓഫ് ദ് ജംഗിൾ തുടങ്ങിയ സിനിമകളിലൂടെ അദ്ദേഹം ലോകത്തിന്റെ തന്നെ മനം കവർന്നു. എന്നാൽ രണ്ടായിരത്തിന്റെ പകുതിയോടെ ബ്രെൻസർ ഹോളിവുഡിൽ നിന്ന് അപ്രത്യക്ഷമായി. ഇപ്പോൾ വമ്പൻ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. ദ് വെയ്ൽ എന്ന ചിത്രത്തിലൂടെയാണ് ഫ്രേസറിന്റെ രണ്ടാം വരവ്. വമ്പൻ മേക്കോവറിലാണ് താരം എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.
272 കിലോ ഭാരമുള്ള ആളായാണ് ബ്രെൻഡൻ എത്തുന്നത്. പൊണ്ണത്തടി മൂലം ജീവിതം വിരസമാകുന്ന മനുഷ്യൻ, തന്റെ പതിനേഴ് വയസ്സ് പ്രായമുള്ള മകളുമായി സ്നേഹബന്ധം നിലനിർത്താൻ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ കഥ. മദർ, ബ്ലാക് സ്വാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഡാരെൻ അരൊണൊഫ്സ്കി സംവിധാനം ചെയ്യുന്ന ചിത്രം 2022 വെനീസ് ചലച്ചിത്ര മേളയിൽ ചിത്രം പ്രിമിയർ ചെയ്യും. സ്ട്രെയ്ഞ്ചർ തിങ്സിലെ മാകസ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയായ സാഡി സിങ്ക് ആണ് സിനിമയിൽ ബ്രെൻഡന്റെ മകളായി എത്തുക.
90കളിൽ ഹോളിവുഡിൽ നിറഞ്ഞുനിന്ന താരം രണ്ടായിരത്തിന്റെ പകുതിയിൽ അപ്രത്യക്ഷനാവുകയായിരുന്നു. 1999ൽ പുറത്തിറങ്ങിയ മമ്മി സിനിമയിലൂടെ ലോകമെമ്പാടുമുള്ള ആരാധകരുടെ സ്നേഹം പിടിച്ചുപറ്റിയ താരമാണ് ബ്രെൻഡൻ. പിന്നീടിറങ്ങിയ രണ്ട് മമ്മി സീരീസ് സിനിമകളിലും ബ്രെന്‍ഡൻ തന്നെയായിരുന്നു നായകൻ. എന്നാൽ രണ്ടായിരത്തിന്റെ അവസാനത്തോടെ അദ്ദേഹത്തെ ഹോളിവുഡിൽനിന്നു ബ്ലാക് ലിസ്റ്റ് ചെയ്തു. 2003ൽ തനിക്കെതിരെ ഉണ്ടായ ലൈംഗിക ആരോപണമാണ് ഇതിന് കാരണമായി ബ്രെൻഡൻ പറഞ്ഞത്. 2013ൽ റിലീസ് ചെയ്ത ബ്രേക്കൗട്ട് എന്ന സിനിമയിലാണ് ബ്രെൻഡൻ അവസാനം നായകനായി പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ വർഷം നോ സഡൺ മൂവ് എന്ന സിനിമയിൽ സഹതാരമായി അഭിനയിച്ചിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates