സൂപ്പർതാരം മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ബറോസ്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്. ഇപ്പോൾ സിനിമയുടെ ചിത്രീകരണം പൂർത്തിയായ വിവരം ആരാധകരെ അറിയിച്ചിരിക്കുകയാണ് താരം. അണിയറ പ്രവർത്തകർക്കൊപ്പമുള്ള പാക്കപ്പ് ചിത്രത്തിനൊപ്പമാണ് സന്തോഷം അറിയിച്ചത്.
ഇത് ബറോസിന്റെ ടീം, ലൊക്കേഷനിൽ നിന്ന് സൈൻ ഓഫ് ചെയ്യുന്നു, ഇനി കാത്തിരിപ്പ് ആരംഭിച്ചു.- മോഹൻലാൽ കുറിച്ചു. മോഹൻലാലിനൊപ്പം മകൻ പ്രണവ് മോഹൻലാലിനേയും ആന്റണി പെരുമ്പാവൂരിനേയും സന്തോഷ് ശിവനേയും കാണാം. ആരാധകരെ ആവേശത്തിലാക്കുകയാണ് വാർത്ത. നിരവധി പേരാണ് താരത്തിന് ആശംസകൾ അറിയിച്ചുകൊണ്ട് എത്തിയത്.
2019ൽ സിനിമ പ്രഖ്യാപിച്ചതു മുതൽ ശ്രദ്ധ നേടിയ ചിത്രമാണ് ബറോസ്. കോവിഡ് വ്യാപനത്തെ തുടർന്ന് ചിത്രത്തിന്റെ ഷൂട്ടിങ് പലവട്ടം നിർത്തിവയ്ക്കേണ്ടതായി വന്നു. ത്രിഡി സാങ്കേതിക വിദ്യയിൽ അതിനൂതനമായ ടെക്നോളജികൾ ഉപയോഗിച്ചാണ് മോഹൻലാൽ ചിത്രം ഒരുക്കുന്നത്. മൈഡിയര്‍ കുട്ടിച്ചാത്തന്റെ സ്രഷ്ടാവ് ജിജോ പുന്നൂസിന്റെ രചനയിലാണ് ബറോസ് വരുന്നത്.
ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും മോഹന്‍ലാല്‍ തന്നെയാണ്. പോര്‍ച്ചുഗീസ് പശ്ചാത്തലമുള്ള പിരീഡ് സിനിമയില്‍ മോഹന്‍ലാല്‍ രണ്ട് ഗെറ്റപ്പില്‍ എത്തുന്നുണ്ട്. വാസ്‌കോഡഗാമയുടെ നിധിസൂക്ഷിപ്പുകാരനായ ഒരു ഭൂതമാണ് ബറോസ്. നാനൂറു വര്‍ഷമായി നിധിക്ക് കാവലിരിക്കുന്ന ബറോസ് അതിന്റെ യഥാര്‍ഥ അവകാശിയെയാണ് കാത്തിരിക്കുന്നത്. നിധി തേടി ഒരു കുട്ടി ബറോസിന് മുന്നിലെത്തുന്നതാണ് സിനിമയുടെ പ്രമേയം. ഛായാഗ്രഹണം സന്തോഷ് ശിവൻ, പ്രൊഡക്‌ഷൻ ഡിസൈനർ സന്തോഷ് രാമൻ. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates