മുൻകാല നടി സരിതയ്ക്ക് പിറന്നാൾ ആശംസകളുമായി സംവിധായകൻ ജിയോ ബേബി. തന്റെ രാജ്ഞിയെന്നാണ് സരിതയെക്കുറിച്ച് ജിയോ ബേബി കുറിച്ചത്. ഫ്രീഡം ഫൈറ്റിലെ ഓൾഡ് ഏജ് ഹോം എന്ന ചിത്രത്തിലെ വീട്ടുജോലിക്കാരിയായി ആദ്യം പരിഗണിച്ചത് സരിത ചേച്ചിയെ ആയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കുന്നുണ്ട്. കോവിഡ് നിയന്ത്രണം കാരണം യാത്ര ചെയ്യാൻ പറ്റാത്ത സാഹചര്യമുണ്ടായതിനാലാണ് അത് നടക്കാതിരുന്നതെന്നും ജിയോ ബേബി പറയുന്നു. സിനിമ ഗ്രൂപ്പിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് ജിയോ ബേബിയുടെ പിറന്നാൾ ആശംസ.
അങ്ങനെയാണെങ്കിൽ എൻറെ രാജ്ഞിയുടെ ഫോട്ടോ ഞാനും ഇടുന്നു. Freedom Fight ലെ Old age home ൽ വീട്ടു ജോലിക്കാരി ആയി അഭിനയിക്കാൻ ആദ്യം പരിഗണിച്ചത് സരിത ചേച്ചിയെ ആയിരുന്നു.covid restrictions കാരണം യാത്ര ചെയ്യാൻ പറ്റാത്ത സാഹചര്യം ഉണ്ടായി, അത് നടന്നില്ല.രോഹിണി ചേച്ചിയെ നിർദേശിച്ചതും നമ്പർ തന്നതും ഒക്കെ സരിത ചേച്ചിയാണ്.ഇന്ന് സരിത ചേച്ചിയുടെ പിറന്നാൾ ആണ്,
ചേച്ചിക്ക് കിടിലൻ പിറന്നാൾ ആശംസകൾ.- ജിയോ ബേബി കുറിച്ചു.
അഞ്ചു സംവിധായകർ ഒന്നിച്ച ആന്തോളജി ചിത്രമാണ് ഫ്രീഡം ഫൈറ്റ്. ഇതിൽ ഓർമ നഷ്ടപ്പെടുന്ന ഒരാളുടെ കഥ പറഞ്ഞ ഓൾഡ് ഏജ് ഹോം ചിത്രമാണ് ജിയോ ബേബി സംവിധാനം ചെയ്തത്. നടി രോഹിണിയാണ് ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. 80കളിൽ തെന്നിന്ത്യൻ സിനിമാലോകത്ത് നിറഞ്ഞു നിന്നിരുന്ന നടിയാണ് സരിത. മലയാളം, തമിഴ്, തെലുങ്ക് കന്നഡ സിനിമകളിലായി 200ൽ അധികം സിനിമകളിലാണ് അഭിനയിച്ചിട്ടുള്ളത്. 2003ൽ റിലീസ് ചെയ്ത അമ്മക്കിളിക്കൂടിലാണ് മലയാളത്തിൽ അവസാനമായി കണ്ടത്. നടൻ മുകേഷിന്റെ ആദ്യ ഭാര്യയാണ്.
ഈ വാർത്ത കൂടി വായിക്കൂ
'തിരസ്കാരത്തിന്റെ വേദന അറിയാമല്ലോ, നമ്മുടെ കുറുപ്പിനെ സംസ്ഥാന അവാർഡിൽ നിന്ന് ഒഴിവാക്കിയതുപോലെ'; ദുൽഖറിനോട് ഷൈൻ
സമകാലിക മലയാളം ഇപ്പോൾ വാട്ട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates