'ഈ കല്യാണം ഞാന്‍ നശിപ്പിക്കും'; ബ്രിട്ട്‌നി സ്പിയേഴ്‌സിന്റെ വിവാഹചടങ്ങ് അലങ്കോലമാക്കാന്‍ ശ്രമം; മുൻ ഭർത്താവ് അറസ്റ്റിൽ; വിഡിയോ

ബലംപ്രയോഗിച്ചാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്
ചിത്രം; ഇൻസ്റ്റ​ഗ്രാം
ചിത്രം; ഇൻസ്റ്റ​ഗ്രാം

പോപ് ​ഗായിക ബ്രിട്ട്നി സ്പിയേേഴ്സിന്റെ വിവാഹചടങ്ങ് അലങ്കോലപ്പെടുത്താൻ മുൻ ഭർത്താവിന്റെ ശ്രമം. ബ്രിട്ട്‌നിയും സാം അസ്ഗരിയും തമ്മിലുള്ള വിവാഹം നടക്കുമ്പോഴായിരുന്നു സംഭവം. മുൻ ഭർത്താവായ ജേസണ്‍ അലക്‌സാണ്ടറാണ് തെക്കന്‍ കാലിഫോര്‍ണിയയിലെ വിവാഹവേദിയിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. സംഭവത്തിൽ ജേസണ്‍ അലക്‌സാണ്ടറിനെ പൊലീസ് അറസ്റ്റു ചെയ്തു. 

ഇവള്‍ എന്റെ ആദ്യ ഭാര്യ, എന്റെ ഒരോയൊരു ഭാര്യ, ഞാന്‍ അവളുടെ ആദ്യ ഭര്‍ത്താവാണ്. ഈ കല്യാണം ഞാന്‍ നശിപ്പിക്കും- എന്നു വിളിച്ചുകൂവിക്കൊണ്ടാണ് ജേസണ്‍ വിവാഹവേദിയിലേക്ക് അതിക്രമിച്ചു കയറിയത്. ബലംപ്രയോഗിച്ചാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതിന്റെ വിഡിയോയും പുറത്തുവന്നിട്ടുണ്ട്. 

2004 ലാണ് ജേസണ്‍ അലക്‌സാണ്ടറും ബ്രിട്ട്‌നിയും വിവാഹിതരായത്. എന്നാൽ വെറും 55 മണിക്കൂർ മാത്രമാണ് ഈ ബന്ധം നിലനിന്നത്. അതിനുശേഷം ഇവർ വേര്‍പിരിയുകയായിരുന്നു. അതേ വര്‍ഷം തന്നെ ഗായകന്‍ കെവിന്‍ ഫെഡെറലിനെ ബ്രിട്ട്‌നി വിവാഹം ചെയ്തു. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുണ്ട്. 2007 ല്‍ ഇവര്‍ വേര്‍പിരിഞ്ഞതിനെതുടര്‍ന്ന് ബ്രിട്ട്‌നിയുടെ പിതാവ് ജാമി സ്പിയേഴ്‌സ് കോടതിയില്‍ നിന്ന് ഗായികയുടെ രക്ഷാകര്‍ത്തൃഭരണം ഏറ്റെടുത്തു. 

13 വർഷങ്ങൾ നീണ്ട രക്ഷാകർതൃഭരണത്തിൽ നിന്നും കഴിഞ്ഞ ഒക്ടോബറിലാണ് ബ്രിട്ട്നി സ്പിയേഴ്സ് മോചനം നേടിയത്. വർഷങ്ങളോളം ​പിതാവ് ജാമി സ്പിയേഴ്സ് ആയിരുന്നു ഗായികയുടെ സ്വത്തുക്കൾ കൈകാര്യം ചെയ്തിരുന്നത്. കൂടാതെ ​ഗർഭം ധരിക്കാനും വിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതിനായി മരുന്നുകൾ കഴിപ്പിക്കുകയും ചെയ്തിരുന്നു. പിതാവിന്റെ ഭരണത്തിൽ മോചനം ലഭിച്ചതിന് പിന്നാലെ സാം അസ്ഖാരിയുമായി വിവാഹത്തിന് ഒരുങ്ങുന്നതായി താരം അറിയിക്കുകയായിരുന്നു. വിവാഹനിശ്ചയവും കഴിഞ്ഞിരുന്നു. അതിനു പിന്നാലെ താൻ വീണ്ടും അമ്മയാകാൻ ഒരുങ്ങുന്നുവെന്ന വിവരം ബ്രിട്ട്നി പങ്കുവച്ചിരുന്നു

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com