'സുരാജിന്റെ ഭാര്യവേഷം ചെയ്യാൻ ഡബ്ല്യൂസിസിയിൽ നിന്ന് ആരെയും കിട്ടിയില്ല'; അലൻസിയർ

ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ചുള്ള ചോദ്യമാണ് അലൻസിയറെ ചൊടിപ്പിച്ചത്
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്

'ഹെവൻ' സിനിമയുടെ വാർത്താസമ്മേളനത്തിനിടെ നടൻ അലൻസിയർ സിനിമരം​ഗത്തെ വനിതാകൂട്ടായ്മയായ ഡബ്ല്യൂസിസിയെക്കുറിച്ച് നടത്തിയ പരാമർശം ചർച്ചയാവുന്നു. ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ചുള്ള ചോദ്യത്തിനിടെയായിരുന്നു താരത്തിന്റെ പ്രതികരണം. സുരാജിന്റെ ഭാര്യയായി അഭിനയിക്കാൻ ഡബ്ല്യുസിസിയില്‍ നിന്ന് ആരെയും കിട്ടിയില്ല എന്നാണ് അലൻസിയർ പറഞ്ഞത്. 

 'ഡബ്ല്യുസിസിയില്‍ നിന്ന് ആരെയും വിളിച്ചപ്പോള്‍ കിട്ടിയില്ല. താങ്കള്‍ക്ക്എന്താണ്? കുറേ നേരമായല്ലോ ചോദ്യങ്ങള്‍ ചോദിച്ച് ചൊറിയാന്‍ തുടങ്ങിയിട്ട്. സുരാജ് വെഞ്ഞാറമൂടിന്റെ ഭാര്യയായി അഭിനയിക്കാന്‍ ഡബ്ല്യുസിസിയില്‍ നിന്ന് ആരെയും കിട്ടിയില്ല, നിങ്ങള്‍ എഴുതിക്കോ,' എന്നായിരുന്നു അലന്‍സിയര്‍ പറഞ്ഞത്. ചിത്രത്തിലെ സ്ത്രീ കഥാപാത്രങ്ങളെക്കുറിച്ചുള്ള ചോദ്യമാണ് അലൻസിയറെ ചൊടിപ്പിച്ചത്.  സുരാജ് വെഞ്ഞാടമൂടും ജാഫര്‍ ഇടുക്കിയും അലന്‍സിയറിനൊപ്പം വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു.

ജന​ഗണമനയ്ക്കു ശേഷം സുരാജ് വെഞ്ഞാറമൂട് പൊലീസ് വേഷത്തിൽ എത്തുന്ന ചിത്രമാണ് ഇത്. ചിത്രത്തിൽ നായിക ഇല്ല. സുരാജിന്റെ അമ്മയുടെ വേഷത്തിലാണ് വിനയ പ്രദാസ് എത്തുന്നത്. ഉണ്ണി ഗോവിന്ദരാജ്‌ ആണ് ചിത്രത്തിന്റെ സംവിധാനം.  ജാഫര്‍ ഇടുക്കി, സുദേവ് നായര്‍, അലന്‍സിയര്‍, വിനയ പ്രസാദ്, ജോയ് മാത്യു എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജൂണ്‍ 17 ന് ചിത്രം പുറത്തിറങ്ങും.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com