നടി ശ്രദ്ധാ കപൂറിന്റെ സഹോദരന്‍ മയക്കുമരുന്ന് കേസില്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th June 2022 10:00 AM  |  

Last Updated: 13th June 2022 10:08 AM  |   A+A-   |  

SIDDHANTH KAPOOR

ശ്രദ്ധാ കപൂറിനൊപ്പം സിദ്ധാന്ത് കപൂര്‍, ട്വിറ്റര്‍

 

ന്യൂഡല്‍ഹി: ലഹരിമരുന്ന് കേസില്‍ നടന്‍ സിദ്ധാന്ത് കപൂര്‍ അറസ്റ്റില്‍. നടന്‍ ശക്തി കപൂറിന്റെ മകനും നടി ശ്രദ്ധാ കപൂറിന്റെ സഹോദരനുമാണ് സിദ്ധാന്ത് കപൂര്‍. മയക്കുമരുന്ന് ഉപയോഗിച്ചതായി പരിശോധനയില്‍ തെളിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ബംഗളൂരു സിറ്റി പൊലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ അറിയിച്ചു.

ഞായറാഴ്ച ബംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നടത്തിയ റെയ്ഡിലാണ് അതിഥികള്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയത്. തുടര്‍ന്ന്
റേവ്‌ പാര്‍ട്ടിയില്‍ പങ്കെടുത്ത 35 അതിഥികളെ മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കി. ഇതില്‍ സിദ്ധാന്ത് കപൂര്‍ അടക്കം അഞ്ചുപേരുടെ പരിശോധനാഫലം പോസിറ്റീവ് ആകുകയായിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

സിദ്ധാന്ത് കപൂര്‍ അടക്കം അഞ്ചുപേര്‍ക്കെതിരെയാണ്‌ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇവരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്ത് വരികയാണ്.

ഈ വാര്‍ത്ത കൂടി വായിക്കാം 

എഐസിസി ഓഫീസ് പരിസരത്ത് നിരോധനാജ്ഞ; രാഹുൽ ​ഗാന്ധി 11 മണിക്ക് ഇഡി ഓഫിസിലെത്തും, മാർച്ച് നടത്തിയാൽ അറസ്റ്റെന്ന് പൊലീസ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ