നയൻതാര എന്നെ കല്യാണം വിളിച്ചിരുന്നു, ഞാൻ പോയില്ല; ധ്യാൻ ശ്രീനിവാസൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th June 2022 02:30 PM  |  

Last Updated: 15th June 2022 02:30 PM  |   A+A-   |  

dhyan_sreenivasan_nayanthara_marriage

ഫോട്ടോ: ഫേയ്സ്ബുക്ക്

 

തെന്നിന്ത്യൻ സിനിമാലോകം ഒന്നാകെ ആഘോഷമാക്കിയ വിവാഹമാണ് നയൻതാരയുടേയും വിഘ്നേഷ് ശിവന്റേയും. നിരവധി സൂപ്പർതാരങ്ങളാണ് വിവാഹത്തിൽ പങ്കെടുത്തത്. എന്നാൽ കേരളത്തിൽ നിന്ന് വളരെ കുറച്ചുപേർ മാത്രമാണ് വിവാഹത്തിനെത്തിയത്. അപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത്. നയൻതാരയുടെ വിവാഹത്തിലേക്ക് ക്ഷണം ലഭിച്ചോ എന്ന ചോദ്യത്തിന് നടൻ ധ്യാൻ ശ്രീനിവാസൻ നൽകിയ മറുപടിയാണ്. 

എന്നെ വിവാഹത്തിന് വിളിച്ചിരുന്നു, ഞാന്‍ പോയില്ല, വേണ്ടെന്ന് വച്ചു. പ്രസ്മീറ്റിന്റെയും അഭിമുഖത്തിന്റെയും തിരക്കാണെന്ന് പറഞ്ഞു- എന്നായിരുന്നു ധ്യാനിന്റെ രസകരമായ മറുപടി. പ്രകാശന്‍ പറക്കട്ടെ എന്ന ചിത്രത്തിന്റെ വാര്‍ത്താസമ്മേളനത്തിലായിരുന്നു ധ്യാനിന്റെ പ്രതികരണം. ഷഹദ് നിലമ്പൂര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് ധ്യാനാണ്.

ധ്യാൻ ആദ്യമായി സംവിധാനം ചെയ്ത ലൗ ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിൽ നയൻതാരയായിരുന്നു നായി. നിവിൻ പോളി നായകനായി എത്തിയ ചിത്രം മികച്ച വിജയവും നേടിയിരുന്നു. ലൗ ആക്ഷൻ ഡ്രാമ കാലം തെറ്റി ഇറങ്ങിയ ചിത്രമാണെന്നാണ് ധ്യാൻ പറയുന്നത്. നിവിന്‍ പോളി, നയന്‍താര എന്നിവരുടെ കോമ്പിനേഷനാണ് താൻ മാര്‍ക്കറ്റ് ചെയ്തത്. ഇനിയെഴുതുമ്പോള്‍ അല്‍പ്പം റിയലിസ്റ്റിക് ചിത്രമായിരിക്കണമെന്ന് തോന്നി. അതൊരു മന:പൂര്‍വ്വമായ തീരുമാനമായിരുന്നു. ഒരു ആഗ്രഹത്തിന്റെ പുറത്ത് ചെയ്ത സിനിമയാണ് പ്രകാശന്‍ പറക്കട്ടെ എന്നും ധ്യാൻ വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

'കശ്മീരിലെ കൂട്ടക്കൊലയും പശുവിന്റെ പേരിലുള്ള കൊലപാതകവും തമ്മിലുള്ള വ്യത്യാസമെന്താണ്?'; സായ് പല്ലവി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ