'ജോണി ഡെപ്പിനെ ഞാനിപ്പോഴും സ്നേഹിക്കുന്നു'; ആംബർ ഹെഡ്

'ഞാന്‍ എന്റെ ഹൃദയം കൊണ്ടാണ് അദ്ദേഹത്തെ സ്‌നേഹിച്ചത്'
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ഹോളിവുഡ് താരജോഡികളായിരുന്ന ജോണി ഡെപ്പും ആംബർ ഹെഡും തമ്മിലുള്ള നിയമപോരാട്ടം വൻ വാർത്തയായിരുന്നു. ഇരുവരും പരസ്പരം നൽകിയ മാനനഷ്ടക്കേസിൽ ജോണി ഡെപ്പിന് അനുകൂലമായാണ് വിധി വന്നത്. കൂടാതെ ആംബർ ഹെഡിനെതിരെ വൻ വിമർശനങ്ങൾക്കും ഇത് കാരണമായിരുന്നു. ഇപ്പോൾ ജോണി ഡെപ്പിനോട് താൻ ഇപ്പോഴും സ്നേഹിക്കുന്നുണ്ട് എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ആംബർ ഹെഡ്. ഒരു അമേരിക്കന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പരാമർശം. 

തന്റെ ഹൃദയം കൊണ്ടാണ് താൻ ജോണി ഡെപ്പിനെ സ്നേഹിച്ചിരുന്നതെന്നും അതിനാൽ ഇപ്പോഴും സ്നേഹമുണ്ടെന്നുമാണ് ആംബർ പറഞ്ഞത്. വിചാരണ വേളയില്‍ തന്റെ മനസ്സിലെ ഒരുഭാഗം ഡെപ്പിനെ ഇപ്പോഴും സ്‌നേഹിക്കുന്നുവെന്ന് ആംബർ പറഞ്ഞിരുന്നു. ഇതെക്കുറിച്ചായിരുന്നു  അഭിമുഖകര്‍ത്താവ് ചോദിച്ചത്. ഇത്രയും കോലാഹലങ്ങള്‍ നടന്നിട്ടും ഡെപ്പിനെ സ്‌നേഹിക്കുന്നുവോ എന്നായിരുന്നു ചോദ്യം. 

അതെ, തീര്‍ച്ചയായും സ്‌നേഹിക്കുന്നു. ഞാന്‍ എന്റെ ഹൃദയം കൊണ്ടാണ് അദ്ദേഹത്തെ സ്‌നേഹിച്ചത്. അതുകൊണ്ടു തന്നെ ഡെപ്പിനോട് എനിക്ക് മോശം വികാരങ്ങളില്ല. ഇത് മറ്റുള്ളവര്‍ക്ക് മനസ്സിലാകണമെന്നില്ല- താരം പറഞ്ഞു. താനൊരു നല്ല ഇരയല്ലെന്നും താരം കൂട്ടിച്ചേർത്തു. മറ്റുള്ളവരാല്‍ ഇഷ്ടപ്പെടുന്ന ഇരയോ ഒരു മികച്ച ഇരയോ അല്ലെന്നാണ് ആംബർ പറഞ്ഞത്.

ജോണി ഡെപ്പും മുന്‍ഭാര്യ ആംബര്‍ ഹെഡും തമ്മിലുള്ള മാനനഷ്ടക്കേസും അതില്‍ ഡെപ്പിന് അനുകൂലമായി വിധി വന്നതുമെല്ലാം ഏറെ വാര്‍ത്തകള്‍ക്ക് വഴിയൊരുക്കിയതാണ്. കേസെല്ലാം കഴിഞ്ഞിട്ടും ഇതുമായി ബന്ധപ്പെട്ട് പുതിയ സംഭവവികാസങ്ങള്‍ തലപൊക്കുകയാണ്. താനിപ്പോഴും ഡെപ്പിനെ സ്‌നേഹിക്കുന്നുവെന്നും താനൊരു നല്ല ഇരയല്ലെന്നും ഹേര്‍ഡ് പറയുന്നു. ഒരു അമേരിക്കന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആംബറിന്റെ പരാമര്‍ശം.

അടുത്തിടെ മറ്റൊരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ആംബർ ​ഗുരുതര ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. വിചാരണ സുതാര്യമായിരുന്നില്ലെന്നും തനിക്കെതിരെ സാക്ഷി പറഞ്ഞവരെല്ലാം ഡെപ്പില്‍നിന്ന് പണം വാങ്ങിയെന്നുമാണ് അവർ ആരോപിച്ചത്. ഏതാനും ആഴ്ചകള്‍ക്ക് മുമ്പാണ് മാനനഷ്ടക്കേസില്‍ ആംബര്‍ ഹെഡ് ജോണി ഡെപ്പിന് 105 ദശലക്ഷം ഡോളര്‍ നല്‍കണമെന്ന് യു.എസിലെ ഫെയര്‍ഫാക്സ് കൗണ്ടി സര്‍ക്യൂട്ട് കോടതി വിധിച്ചത്. ഡെപ്പിനെതിരെ ആംബര്‍ ഹെഡ് നല്‍കിയ എതിര്‍ മാനനഷ്ടക്കേസുകളിലൊന്നില്‍ അവര്‍ക്ക് അനുകൂലമായും കോടതി വിധിയെഴുതി. ഈ കേസില്‍ 2 ദശലക്ഷം ഡോളറാണ് ഹെഡിന് പിഴയായി ഡെപ്പ് നല്‍കേണ്ടത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com