'കയ്യില്‍ പണമില്ല', വസ്ത്രം വാങ്ങാന്‍ ഡിസ്‌കൗണ്ട് സ്റ്റോറില്‍ എത്തി ആംബര്‍ ഹെഡ്

ന്യൂയോര്‍ക്കിലെ ഹാംപ്റ്റണ്‍സിലുള്ള കടയില്‍ സഹോദരി വിറ്റ്‌നേ ഹെഡിനൊപ്പമാണ് ആംബര്‍ എത്തിയത്
'കയ്യില്‍ പണമില്ല', വസ്ത്രം വാങ്ങാന്‍ ഡിസ്‌കൗണ്ട് സ്റ്റോറില്‍ എത്തി ആംബര്‍ ഹെഡ്

ടനും മുന്‍ ഭര്‍ത്താവുമായ ജോണി ഡെപ്പുമായുള്ള കേസ് തോറ്റതോടെ കരിയറിലും ജീവിതത്തിലും വന്‍ തിരിച്ചടി നേരിടുകയാണ് ബോളിവുഡ് നടി ആംബര്‍ ഹെഡ്. 1.5 കോടി ഡോളറാണ് ജോണി ഡെപ്പിന് ആംബര്‍ ഹെഡ് നല്‍കേണ്ടത്. എന്നാല്‍ ആംബറിന് ഇത്രയും വലിയ തുക നല്‍കാനാവില്ലെന്ന് അവരുടെ അഭിഭാഷക വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ വൈറലാവുന്നത് ഡിസ്‌കൗണ്ട് സ്‌റ്റോറിലെത്തി സാധനങ്ങള്‍ വാങ്ങുന്ന ആംബറിന്റെ ചിത്രങ്ങളാണ്. 

ഡിസ്‌കൗണ്ട് ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറായ ടിജെ മാക്‌സില്‍ എത്തിയാണ് ആംബര്‍ ഷോപ്പിങ് നടത്തിയത്. ഇവിടെ വസ്ത്രങ്ങള്‍ കുറഞ്ഞ വിലയ്ക്ക് ലഭിക്കും. ന്യൂയോര്‍ക്കിലെ ഹാംപ്റ്റണ്‍സിലുള്ള കടയില്‍ സഹോദരി വിറ്റ്‌നേ ഹെഡിനൊപ്പമാണ് ആംബര്‍ എത്തിയത്. 

വെളുത്ത നിറത്തിലുള്ള ഓവര്‍സൈസ് ഷര്‍ട്ടും ഡെനിം ജീന്‍സും ധരിച്ചെത്തി ക്ലോത്തിങ് സെക്ഷനിലൂടെ നടക്കുന്ന ആംബറിന്റെ ചിത്രമാണ് പുറത്തുവന്നത്. സാമ്പത്തിക പ്രതിസന്ധിയ്ക്കിടെ സ്വകാര്യ ജെറ്റില്‍ പറന്നത് വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചതിനു പിന്നാലെയാണ് ആംബറിന്റെ ബജറ്റ് ഷോപ്പിങ് വാര്‍ത്തയില്‍ നിറയുന്നത്. 

മുന്‍ഭാര്യയും നടിയുമായ ആംബര്‍ ഹേഡ് 1.5 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കാനാണു വിര്‍ജീനിയ കോടതി ഉത്തരവിട്ടത്. 2018ല്‍ ആംബര്‍ ഹെഡ് എഴുതിയ ലേഖനത്തിലൂടെ നടത്തിയ ഗാര്‍ഹിക പീഡന ആരോപണം ജോണി ഡെപ്പിന്റെ കരിയര്‍ തകര്‍ത്തു എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നഷ്ടപരിഹാരം വിധിച്ചത്. ഡെപ്പിനെതിരെ ആംബര്‍ ഹേഡ് നല്‍കിയ എതിര്‍ മാനനഷ്ടക്കേസുകളിലൊന്നില്‍ അവര്‍ക്ക് അനുകൂലമായും കോടതി വിധിയെഴുതി. ഈ കേസില്‍ ഡെപ് ആംബറിനു 20 ലക്ഷം ഡോളറും നല്‍കണം. എന്നാല്‍ ഇത്ര വലിയ സംഖ്യ നല്‍കാനുള്ള സാമ്പത്തിക സ്ഥിതി ആംബറിന് ഇല്ലെന്നാണ് അവരുടെ അഭിഭാഷക വ്യക്തമാക്കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com