യുവതിയെ ലൈം​ഗികമായി പീഡിപ്പിച്ചു, വിമാനത്താവളത്തിൽ ഉപേക്ഷിച്ചു കടന്നു; ഓസ്കർ ജേതാവ് അറസ്റ്റിൽ

ഇറ്റലിയിലേക്കു വന്ന യുവതിയാണ് സംവിധായകന്റെ പീഡനത്തിന് ഇരയായത്
ചിത്രം: എഎഫ്പി
ചിത്രം: എഎഫ്പി

ലൈം​ഗിക അതിക്രമക്കേസിൽ കനേഡിയൻ തിരക്കഥാകൃത്തും സംവിധായകനും ഓസ്‌കർ ജേതാവുമായ പോൾ ഹാഗ്ഗിസ് അറസ്റ്റിൽ. വിദേശ വനിതയെ ലൈം​ഗിക അതിക്രമണത്തിന് ഇരയാക്കുകയും വിമാനത്താവളത്തിൽ ഉപേക്ഷിച്ച് കടന്നു കളയുകയും ചെയ്തതിനാണ് ഹാ​​ഗ്​ഗിസ് അറസ്റ്റിലായത്. ഇറ്റലിയിലെ ഒസ്തുനിയിലാണ് സംഭവം. 

ഇറ്റലിയിലേക്കു വന്ന യുവതിയാണ് സംവിധായകന്റെ പീഡനത്തിന് ഇരയായത്. തുടർന്ന് യുവതിയെ പാപോള കാസെയ്ൽ വിമാനത്താവളത്തിൽ ഉപേക്ഷിച്ച ശേഷം കടന്നു കളയുകയായിരുന്നു. പരുക്കേറ്റ നിലയിൽ കണ്ടെത്തിയ യുവതിയെ വിമാനത്താവളത്തിലെ ജീവനക്കാരും പോലീസും ചേർന്ന് പ്രാഥമിക ശുശ്രൂഷ നൽകുകയും ഇറ്റാലിയൻ സ്ക്വാഡ്ര പോലീസ് യൂണിറ്റ് ഓഫീസിലെത്തിക്കുകയും ചെയ്തു. ഇപ്പോൾ  ബ്രിന്ദ്സിയിലെ ആശുപത്രിയിൽ ചികിത്സയിലാണിവർ.  

ഗുരുതര ലൈംഗികാത്രികമം, ശാരീരികമായി ആക്രമിച്ചു പരിക്കേല്‍പ്പിക്കല്‍, വിദേശയുവതിക്കെതിരെ മുന്‍വിധിയോടെ ചെയ്ത കുറ്റകൃത്യങ്ങള്‍ എന്നിവ ഹാഗ്ഗിസ് ചെയ്തതായി സംശയിക്കുന്നതായി ബ്രിണ്ടിസി പ്രോസിക്യൂട്ടർമാരുടെ പ്രസ്താവനയെ ഉദ്ധരിച്ച് വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. എന്നാൽ ആരോപണങ്ങൾ തെറ്റാണെന്നും ഹി​ഗ്​ഗിസ് നിരപരാധായാണ് എന്നും അദ്ദേഹത്തിന്റെ പേഴ്സണൽ അറ്റോണി പ്രിയ ചൗധരി പ്രസ്താവനയിൽ അറിയിച്ചു. 

ലോസ് ഏഞ്ചൽസ് ആസ്ഥാനമായുള്ള ഇറ്റാലിയൻ ജേണലിസ്റ്റ് സിൽവിയ ബിസിയോയും സ്പാനിഷ് കലാ നിരൂപകൻ സോൾ കോസ്റ്റൽസ് ഡൗൾട്ടനും ചേർന്ന് പുതിയ ചലച്ചിത്ര പരിപാടിയായ അല്ലോറ ഫെസ്റ്റിൽ മാസ്റ്റർ ക്ലാസ് അവതരിപ്പിക്കാനിരിക്കേയാണ് ഹാഗ്ഗിസ് അറസ്റ്റിലാവുന്നത്. അതിക്രമത്തിന് ഇരയായ യുവതി മേളയ്ക്ക് മുന്നോടിയായി ഹാഗ്ഗിസിനൊപ്പം താമസിച്ചിരുന്നു. കുറച്ചു കാലം മുന്‍പ് പരിചയപ്പെട്ട പെണ്‍കുട്ടിയെ പ്രതി ലൈംഗിക ബന്ധത്തിന് നിര്‍ബന്ധിച്ചിരുന്നതായും പ്രോസിക്യൂട്ടർമാർ കൂട്ടിച്ചേര്‍ത്തു. ഹാഗ്ഗിസിനെ അറസ്റ്റ് ചെയ്തത് ഞെട്ടലുണ്ടാക്കിയെന്ന് അല്ലോറ ഫെസ്റ്റ് അധികൃതർ പ്രതികരിച്ചു. സംവിധായകൻ പങ്കെടുക്കാനിരുന്ന എല്ലാ പരിപാടികളിൽ നിന്നും അദ്ദേഹത്തെ നീക്കം ചെയ്തതായും അതിജീവിതയ്ക്ക് എല്ലാ പിന്തുണയും നൽകുന്നതായും അവർ അറിയിച്ചു.

'മില്യൺ ഡോളർ ബേബി' എന്ന ചിത്രത്തിന്റെ രചയിതാവാണ് പോൾ ഹാഗ്ഗിസ്. 'ക്രാഷ്' എന്ന ചിത്രത്തിന്റെ സഹ-രചനയും സംവിധാനവും ഇയാൾ തന്നെയായിരുന്നു. ഇതാദ്യമായല്ല ഹാഗ്ഗിസ് ലൈം​ഗികാരോപണം നേരിടുന്നത്. 2013-ലെ ഒരു പ്രീമിയറിന് ശേഷം തന്നെ ക്രൂരമായി ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് ഒരു യുവതി ഹാഗ്ഗിസിനെതിരെ രം​ഗത്തുവന്നിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com