ഇരട്ടക്കുട്ടികളുടെ അമ്മയായി ചിന്മയി; വാടക ഗര്‍ഭപാത്രത്തിലൂടെയാണോ എന്ന് ചോദ്യം, മറുപടി ഇങ്ങനെ

ചിന്‍മയിക്കും നടന്‍ രാഹുല്‍ രവീന്ദ്രനും ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയുമാണ് പിറന്നത്
ചിന്മയി ഭർത്താവ് രാഹുൽ രവീന്ദ്രനൊപ്പം/ ഇൻസ്റ്റ​ഗ്രാം
ചിന്മയി ഭർത്താവ് രാഹുൽ രവീന്ദ്രനൊപ്പം/ ഇൻസ്റ്റ​ഗ്രാം
Updated on
2 min read

രട്ടക്കുട്ടികളുടെ അമ്മയായ സന്തോഷം ആരാധകരുമായി പങ്കുവച്ച് ഗായിക ചിന്‍മയി ശ്രീപദ. ചിന്‍മയിക്കും നടന്‍ രാഹുല്‍ രവീന്ദ്രനും ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയുമാണ് പിറന്നത്. കുട്ടികളുടെ കുഞ്ഞികൈകളുടെ ചിത്രങ്ങള്‍ പങ്കുവച്ചുകൊണ്ടാണ് താരദമ്പതികള്‍ സന്തോഷം അറിയിച്ചത്. 

കുട്ടികളുടെ പേരും പുറത്തുവിട്ടു. ദൃപ്ത, ഷര്‍വസ് എന്നുമാണ് കുഞ്ഞുങ്ങള്‍ക്കു പേരു നല്‍കിയിരിക്കുന്നത്. സന്തോഷവാര്‍ത്ത അറിയിച്ചതിനു പിന്നാലെ വാടകഗര്‍ഭപാത്രത്തിലൂടെയാണ് ചിന്‍മയി അമ്മയായത് എന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഇതിനുള്ള മറുപടിയും താരം നല്‍കി. തന്റെ ഏറ്റവും അടുത്തു നില്‍ക്കുന്നവര്‍ മാത്രമാണ് ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞിരുന്നതെന്നും തന്നെ സ്വയം സംരക്ഷിക്കുകയായിരുന്നുവെന്നും താരം കുറിച്ചു. 

ഗര്‍ഭിണിയായ ഫോട്ടോ പങ്കുവയ്ക്കാത്തതു കൊണ്ട് താന്‍ വാടക ഗര്‍ഭപാത്രത്തിലൂടെയാണോ അമ്മയായത് എന്ന് ചോദിച്ചുകൊണ്ട് എനിക്ക് മെസേജ് അയക്കുന്ന ആളുകളെ എനിക്ക് ഇഷ്ടപ്പെട്ടു. എന്റെ ഏറ്റവും അടുത്തു നില്‍ക്കുന്നവര്‍ മാത്രമാണ് ഗര്‍ഭിണിയായ വിവരം അറിഞ്ഞത്. കാരണം ഞാന്‍ എന്നെ തന്നെ സംരക്ഷിക്കുകയായിരുന്നു. എന്റെ സ്വകാര്യ ജീവിതം, എന്റെ കുടുംബം, എന്റെ സുഹൃത്തുക്കള്‍ എല്ലാം എന്നും എപ്പോഴും വളരെ അധികം സംരക്ഷിച്ചിട്ടുണ്ട്. ഞങ്ങളുടെ കുട്ടികളുടെ ചിത്രവും ഏറെ കാലം ഞങ്ങളുടെ സോഷ്യല്‍ മീഡിയയില്‍ ഉണ്ടാകില്ല. ഞങ്ങളുടെ ഇരട്ടക്കുട്ടികള്‍ സിസേറിയനിലൂടെ ലോകത്തേക്ക് വരുമ്പോള്‍ ഭജന്‍ ചൊല്ലിയോ എന്ന് നിങ്ങള്‍ക്ക് അറിയണമെന്നുണ്ടോ? കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് പങ്കുവയ്ക്കാം.- ചിന്മയി കുറിച്ചു. 

2014ലാണ് ചിന്മയയും നടന്‍ രാഹുല്‍ രവീന്ദ്രനും വിവാഹിതരാവുന്നത്. തെന്നിന്ത്യയിലെ നിരവധി സൂപ്പര്‍ഹിറ്റ് ഗാനങ്ങളാണ് ശ്രീപദ ആലപിച്ചിരിക്കുന്നത്. കൂടാതെ ഡബ്ബിങ് ആര്‍ട്ടിസ്റ്റ്, ടെലിവിഷന്‍ പ്രസന്റര്‍, റേഡിയോ ജോക്കി എന്നീ നിലകളിലും താരം ശ്രദ്ധേയയാണ്. 

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com