അറബിക് കുത്തിന് പിന്നാലെ 'ജോളി ഓ ജിംഖാന'യുമായി വിജയ്; കണ്ടത് ഒരു കോടിയിൽ അധികം പേർ; ട്രെൻഡിങ്ങിൽ ഒന്നാമത്
By സമകാലിക മലയാളം ഡെസ്‌ക് | Published: 20th March 2022 11:44 AM |
Last Updated: 20th March 2022 11:44 AM | A+A A- |

വീഡിയോ ദൃശ്യം
വിജയ് നായകനാക്കുന്ന ബീസ്റ്റിലെ അറബിക് കുത്ത് വൻ വൈറലായിരുന്നു. അറബിക്കുത്ത് തീർത്ത തരംഗം തീരുന്നതിനു മുൻപായി പുതിയ പാട്ടുമായി എത്തിയിരിക്കുകയാണ് അണിയറ പ്രവർത്തകർ. 'ജോളി ഓ ജിംഖാനാ' എന്നാരംഭിക്കുന്ന രണ്ടാമത്തെ ഗാനത്തിന്റെ ലിറിക് വിഡിയോ ആണ് പുറത്തുവന്നത്. ഗാനം റിലീസായി മണിക്കൂറുകൾക്കകം യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ്.
വിജയ് ആലപിച്ചിരിക്കുന്ന ഗാനത്തിന് സംഗീതം നിർവഹിച്ചിരിക്കുന്നത് അനിരുദ്ധാണ്. കു കാര്‍ത്തിക്കാണ് ഗാനത്തിനായി വരികളെഴുതിയിരിക്കുന്നത്. ഹോളിഡേ മുഡിലുള്ള ഗാനത്തിൽ അടിപൊളി നൃത്തച്ചുവടുകളുമായി വിജയും പൂജ ഹെഗ്‌ഡെയും പ്രത്യക്ഷപ്പെടുന്നുണ്ട്. ജാനി മാസ്റ്റാണ് കൊറിയോഗ്രാഫര്‍. മാസ്റ്റേഴ്‌സിലെ കുട്ടി സ്റ്റോറി എന്ന സൂപ്പര്‍ഹിറ്റിന് ശേഷം അനിരുദ്ധിന്റെ സംഗീതസംവിധാനത്തില്‍ വിജയ് വീണ്ടും ഗാനമാലപിക്കുന്നു എന്ന പ്രത്യേകതയും ഗാനത്തിനുണ്ട്.
വൻ സ്വീകാര്യതയാണ് വിജയ് യുടെ ഗാനത്തിന് ആരാധകരിൽ നിന്ന് ലഭിക്കുന്നത്. ഇതിനോടകം 11 കോടിയിൽ അധികം പേരാണ് ഗാനം കണ്ടത്. നെൽസൺ കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്ന ബീസ്റ്റ് നിർമിച്ചത് സൺ പിക്ചേഴ്സാണ്. സിനിമയില്‍ സെല്‍വരാഘവന്‍, യോഗിബാബു, ഷൈന്‍ ടോം ചാക്കോ, സതീഷ്, അപര്‍ണ ദാസ് തുടങ്ങി വന്‍താരനിര അണിനിരക്കുന്നുണ്ട്.