'വിസിലടിപ്പിക്കാൻ നായകൻ തന്നെ കള്ളനെ പിടിക്കണമെന്നില്ല, ശരിക്കും മാസ്'; ഒരുത്തീയെ പ്രശംസിച്ച് സിത്താര

'കടലുപോലെ കരുതുന്ന, ആകാശം കടന്നും പറക്കുന്ന എന്റെ അമ്മ ഉൾപ്പടെ കണ്ടുപരിചയിച്ച പല അമ്മമാരെയും കണ്ടു'
ചിത്രം: ഇൻസ്റ്റ​ഗ്രാം
ചിത്രം: ഇൻസ്റ്റ​ഗ്രാം

നീണ്ട ഇടവേളയ്ക്കു ശേഷം മലയാള സിനിമയിലേക്ക് തിരിച്ചുവന്നിരിക്കുകയാണ് നവ്യ നായർ. വികെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീയിലൂടെ. ശക്തമായ കഥാപാത്രമായാണ് ചിത്രത്തിൽ നവ്യ എത്തുന്നത്. രണ്ടു ദിവസം മുൻപ് റിലീസ് ചെയ്ത ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായമാണ് പുറത്തുവരുന്നത്. ഇപ്പോൾ ചിത്രത്തെ പ്രശംസിച്ചുകൊണ്ട് എത്തിയിരിക്കുകയാണ് ​ഗായിക സിത്താര കൃഷ്ണകുമാർ. രോമാഞ്ചം കൊള്ളിക്കാനും വിസലടിപ്പിക്കാനും നായകൻ തന്നെ കള്ളനെ പിടിക്കണമെന്നില്ലെന്ന് വികെപി കാണിച്ചുതന്നു എന്നാണ് സിത്താര കുറിച്ചത്. 

സിത്താരയുടെ കുറിപ്പ്

'നവ്യ, എത്ര അനായാസമായാണ് നിങ്ങൾ രാധാമണിയായത്!!! രാധാമണിയിൽ, ആവശ്യം വരുമ്പോൾ കല്ലുപോലെ ഉറക്കുന്ന, കാറ്റ് പോലെ പായുന്ന, കടലുപോലെ കരുതുന്ന, ആകാശം കടന്നും പറക്കുന്ന എന്റെ അമ്മ ഉൾപ്പടെ കണ്ടുപരിചയിച്ച പല അമ്മമാരെയും കണ്ടു!!! രോമാഞ്ചം കൊള്ളിക്കാൻ കയ്യടിപ്പിക്കാൻ വിസില് വിളിക്കാൻ നായകൻ തന്നെ കള്ളനെ പിടിക്കണമെന്നില്ലെന്ന് കാണിച്ചുതന്നു വികെപി!! എല്ലാം കൊണ്ടും അസ്സലായി, ശരിക്കും മാസായി'- നവ്യ നായർ കുറിച്ചു. 

പത്ത് വർഷത്തിന് ശേഷം നവ്യ

പത്ത് വർഷത്തിന് ശേഷം നവ്യ നായർ മലയാളത്തിൽ അഭിനയിക്കുന്ന ചിത്രമാണിത്. 'ദ ഫയര്‍ ഇന്‍ യു' എന്ന ടാഗ് ലൈനിലാണ് 'ഒരുത്തീ' എത്തുന്നത്. ചിത്രത്തിൽ വിനായകനും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ബെന്‍സി പ്രൊഡക്ഷന്‍സിന്‍റെ ബാനറില്‍ ബെന്‍സി നാസര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത് എസ് സുരേഷ് ബാബുവാണ്. ജിംഷി ഖാലിദ് ആണ്ഛായാഗ്രാഹകൻ. ഗോപി സുന്ദറാണ് ചിത്രത്തിലെ  ഗാനങ്ങളും പശ്ചാത്തല സംഗീതവും നിർവഹിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com