'ഏഴാം നാൾ കഥപറയാൻ ഒരു വിശിഷ്ട അതിഥിയെത്തിയിരുന്നു', "ഒരു പുഴു": സസ്പെൻസ് നിറച്ച് ട്രെയിലർ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd May 2022 01:08 PM  |  

Last Updated: 02nd May 2022 01:08 PM  |   A+A-   |  

puzhu_trailer

വീഡിയോ സ്‌ക്രീന്‍ഷോട്ട്‌

 

മ്മൂട്ടിയും പാർവതി തിരുവോത്തും പ്രധാന വേഷത്തിലെത്തുന്ന ചിത്രം പുഴുവിന്റെ ട്രെയിലർ എത്തി. ഓരോ ഡയലോഗിലും സസ്പെൻസ് നിറച്ചാണ് ട്രെയിലർ ഇറക്കിയിരിക്കുന്നത്. ചിത്രം ഈ മാസം 13ന് ഒടിടി റിലീസായി സോണി ലിവിലൂടെ പുറത്തിറങ്ങും.

നവാഗതയായ റത്തീന സംവിധാനം ചെയ്യുന്ന ചിത്രത്തിൽ  അന്തരിച്ച നടൻ നെടുമുടി വേണു, ആത്മീയ, ഇന്ദ്രൻസ്, മാളവിക മേനോൻ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നുണ്ട്. സിൻ സിൽ സെല്ലുലോയ്ഡിന്റെ ബാനറിൽ എസ് ജോർജ്ജ് ആണ് ചിത്രത്തിന്റെ നിർമാണം. ദുൽഖർ സൽമാന്റെ വേഫെയർ ഫിലിംസാണ് ചിത്രത്തിന്റെ സഹനിർമ്മാണവും വിതരണവും. 

ആദ്യമായി ഒടിടി പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യപ്പെടുന്ന മമ്മൂട്ടി ചിത്രം കൂടിയാണ് പുഴു. 'ഉണ്ട' എന്ന ചിത്രത്തിന് ശേഷം ഫർഹാദിന്റെ കഥയിൽ ഒരുങ്ങുന്ന ചിത്രമാണിത്. ഷർഫു, സുഹാസ് എന്നിവർക്കൊപ്പമാണ് ഹർഷദ് ഈ ചിത്രത്തിൻറെ തിരക്കഥ രചിച്ചിരിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

അയ്യരെ 'വെള്ളം കുടിപ്പിച്ച' കേസ്, ‌പതിവുതെറ്റിക്കാതെ അഞ്ചാം വരവ്; സിബിഐ 5 റിവ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ