അമ്മയുടെ സാരി, അച്ഛന്റെ ക്ലിക്ക്; ചിത്രങ്ങളുമായി അനുപമ പരമേശ്വരൻ
By സമകാലിക മലയാളം ഡെസ്‌ക് | Published: 02nd May 2022 02:16 PM |
Last Updated: 02nd May 2022 02:16 PM | A+A A- |

ചിത്രം: ഇൻസ്റ്റഗ്രാം
മലയാളത്തിൽ തുടക്കമിട്ടെങ്കിലും തെലുങ്കാണ് നടി അനുപമ പരമേശ്വരന്റെ തട്ടകം. സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുണ്ട് താരത്തിന്. അനുപമ പങ്കുവച്ച് പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ഇൻസ്റ്റഗ്രാമിൽ ശ്രദ്ധനേടുന്നത്. അമ്മയുടെ സാരി ചുറ്റി അച്ഛനെടുത്ത ചിത്രങ്ങളാണ് ഇവ.
മജന്ത നിറത്തിൽ പച്ച ബോർഡറുള്ള സാരിയാണ് നടി ധരിച്ചിരിക്കുന്നത്. മാല ഒഴിവാക്കി വലിയ കമ്മലും ഒരു നേർത്ത വളയുമായി മിനിമൽ ലുക്കാണ് താരം തെരഞ്ഞെടുത്തത്. സാരി അമ്മയുടേതാണെന്നും ചിത്രങ്ങൾ പകർത്തിയത് അച്ഛനാണെന്നും താരം കാപ്ഷനിൽ കുറിച്ചു.
‘കാർത്തികേയ 2’ എന്ന തെലുങ്ക് സിനിമയിലാണ് അനുപമ അഭിനയിക്കുന്നത്. നിഖിൽ സിദ്ധാർത്ഥും അനുപമയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. 2014-ൽ പുറത്തിറങ്ങിയ ‘കാർത്തികേയ’യുടെ രണ്ടാം ഭാഗമാണ് ചിത്രം.
ഈ വാര്‍ത്ത കൂടി വായിക്കൂ
'ഏഴാം നാൾ കഥപറയാൻ ഒരു വിശിഷ്ട അതിഥിയെത്തിയിരുന്നു', "ഒരു പുഴു": സസ്പെൻസ് നിറച്ച് ട്രെയിലർ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ