'സ്ത്രീകൾക്കു പ്രവേശനം ഇല്ലെന്ന് ബോർഡൊന്നും വച്ചിട്ടില്ല, പുതുമുഖങ്ങൾക്ക് പുതിയതായി എന്തെങ്കിലും പറയാനുണ്ടാകും'; മമ്മൂട്ടി

എല്ലാക്കാലത്തും നായകനോ സൂപ്പർസ്റ്റാറോ ആയി നിലനിൽക്കാനാവില്ലെന്നും താരം പറഞ്ഞു
ചിത്രം: ഫേയ്സ്ബുക്ക്
ചിത്രം: ഫേയ്സ്ബുക്ക്
Updated on: 
1 min read

മ‌മ്മൂട്ടി പ്രധാന വേഷത്തിലെത്തുന്ന പുഴു റിലീസിന് ഒരുങ്ങുകയാണ്. ചിത്രത്തിൽ നെ​ഗറ്റീ‌വ് ഷെയ്ഡുള്ള കഥാപാത്രമായാണ് മമ്മൂട്ടി എത്തുന്നത്. സിനിമയില്‍ ഒരു നല്ല നടന്‍ ആകണമെന്ന് മാത്രമാണ് താന്‍ ആഗ്രഹിച്ചിട്ടുള്ളതെന്ന് പറയുകയാണ് മമ്മൂട്ടി. എല്ലാക്കാലത്തും നായകനോ സൂപ്പർസ്റ്റാറോ ആയി നിലനിൽക്കാനാവില്ലെന്നും താരം പറഞ്ഞു. മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിലായിരുന്നു തുറന്നു പറച്ചിൽ. 

നല്ലൊരു നടന്‍ ആകണമെന്നാണ് ഞാന്‍ ആഗ്രഹിച്ചിട്ടുള്ളത്. അത് മാത്രമാണ് എന്‍റെ പ്രതിച്ഛായ. നായകന്‍, സൂപ്പര്‍സ്റ്റാര്‍ എന്നതൊക്കെ ഓരോ കാലഘട്ടത്തില്‍ മാറിമറിഞ്ഞ് വന്നുപോകുന്നതാണ്. പക്ഷേ നടന്‍ എന്നും നടന്‍ തന്നെയായിരിക്കും. വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള അഭിമുഖങ്ങളില്‍ ഉള്‍പ്പെടെ ഞാന്‍ പറഞ്ഞിട്ടുള്ളതും എനിക്ക് നല്ലൊരു നടന്‍ ആകണമെന്നാണ്. എന്ന് പറഞ്ഞത് ഇപ്പോഴും ചെയ്യാന്‍ ശ്രമിക്കുന്നുവെന്ന് മാത്രം.- മമ്മൂട്ടി പറഞ്ഞു. 

സിനിമയിലെ നെഗറ്റീവ് കഥാപാത്രത്തിലൂടെ താൻ വെറുക്കപ്പെട്ടുപോകുമെന്നു ചിന്തിച്ചിട്ടില്ലെന്നും അങ്ങനെ പേടിച്ചാൽ അഭിനയിക്കാൻ പറ്റില്ലല്ലോ എന്നുമാണ് താരത്തിന്റെ വാക്കുകൾ. എല്ലാംകൊണ്ടും നല്ലവനായ ഒരാളായി അഭിനയിക്കാൻ പോയാൽ ഒരു മെഴുകുപ്രതിമ പോലെ ആയിപ്പോകുമെന്നും വ്യക്തമാക്കുന്നു. വനിത സംവിധായികയ്ക്കൊപ്പം പ്രവർത്തിച്ചതിനെക്കുറിച്ചും സൂപ്പർതാരം പറഞ്ഞു. സ്ത്രീകൾക്കു പ്രവേശനം ഇല്ല എന്നു ഞാൻ ബോർഡൊന്നും വച്ചിട്ടില്ല. പുതുമുഖ സംവിധായകർക്കും പുതിയതായി എന്തെങ്കിലും പറയാനുണ്ടാകും എന്ന വിശ്വാസത്തിലാണ് അവസരം കൊടുക്കുന്നത്.- മമ്മൂട്ടി പറഞ്ഞു. ആദ്യമായാണ് മമ്മൂട്ടി വനിത സംവിധായികയ്ക്കൊപ്പം പ്രവർത്തിക്കുന്നത്. 

പി.ടി. റത്തീന എന്ന പുതുമുഖ സംവിധായികയാണ് പുഴു ഒരുക്കിയിരിക്കുന്നത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന പുഴുവില്‍ പാര്‍വ്വതി തിരുവോത്ത് ആണ് ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സോണി ലിവിന്‍റെ ഡയറക്ട് റിലീസ് ആണ് ചിത്രം. ഈ മാസം 13നാണ് ചിത്രം എത്തുക. 

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Madhu Kambikar Dies
Vysakh
Mamitha Baiju, Chembil Ashokan
Joly Joseph
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com