ബിക്കിനിയിൽ ഇറ ഖാന്റെ പിറന്നാൾ ആഘോഷം, വിമർശനം; ഇഷ്ടമുള്ളത് ധരിക്കാൻ അച്ഛന്റെ അനുവാദം വേണ്ടെന്ന് സോന മഹാപത്ര

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th May 2022 03:52 PM  |  

Last Updated: 11th May 2022 03:52 PM  |   A+A-   |  

ira_khan_birthday

ചിത്രം: ഇൻസ്റ്റ​ഗ്രാം

 

ഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ വൈറലായത് ബോളിവുഡ് നടൻ ആമിർ ഖാന്റെ മകൾ ഇറ ഖാന്റെ പിറന്നാളാഘോഷമായിരുന്നു. സ്വിമ്മിങ് പൂൾ തീമിലായിരുന്നു ആഘോഷം. ബിക്കിനി ധരിച്ച് കേക്ക് മുറിക്കുന്ന ഇറയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇറ മാത്രമല്ല ബർത്ത്ഡേ പാർട്ടിയിൽ പങ്കെടുക്കാനെത്തിയ എല്ലാവരും സ്വിം സ്യൂട്ടാണ് അണിഞ്ഞിരുന്നത്. 

സ്വിം സ്യൂട്ടണിഞ്ഞ് സ്വിമ്മിങ് പൂളിനരികിലായിരുന്നു ഇറയുടെ പിറന്നാൾ ആഘോഷം. കേക്ക് മുറിക്കുമ്പോൾ ഇറയുടെ തൊട്ടരികിലായി ആമിറും അമ്മ റീന ദത്തയുമുണ്ടായിരുന്നു. ആമിർ–കിരൺ റാവു ബന്ധത്തിൽ ജനിച്ച മകൻ ആസാദ് റാവുവിനെയും ചിത്രത്തിൽ കാണാം. ഫിറ്റ്നസ് പരിശീലകനും ഇറയുടെ കാമുകനുമായ നൂപുർ ശിഖരേ, ആമിറിന്റെ രണ്ടാം ഭാര്യയും സംവിധായികയുമായ കിരൺ റാവു എന്നിവരും ആഘോഷത്തിൽ പങ്കെടുത്തു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Ira Khan (@khan.ira)

പിറന്നാൾ ആഘോഷത്തിന്റെ ചിത്രങ്ങൾ ഇറ ഖാൻ തന്നെയാണ് പങ്കുവച്ചത്. എന്നാൽ അതിനു പിന്നാലെ വിമർശനവും രൂക്ഷമായി. ബിക്കിനി സംസ്‌കാരത്തിന് ചേരുന്ന വസ്ത്രമല്ലെന്നും പിതാവിന് മുന്നില്‍ മകള്‍ അല്‍പ്പവസ്ത്രധാരിയായി നില്‍ക്കുന്നത് അരോചകമാണെന്നും പറഞ്ഞ് നിരവധി പേരാണ് കമന്റ് ചെയ്തത്. ഇതോടെ ഇറയെ പിന്തുണച്ചും നിരവധി പേർ എത്തി.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Popeye (@nupur_shikhare)

ഇറയെ പിന്തുണച്ചുകൊണ്ടുള്ള നടി സോനാ മഹാപത്രയുടെ പ്രതികരണമാണ് ശ്രദ്ധനേടുന്നത്. ഇറയ്ക്ക് 25 വയസ്സായി. സ്വതന്ത്രചിന്താഗതിയുള്ള മുതിര്‍ന്ന് സ്ത്രീയാണ്. അവള്‍ക്ക് ഇഷ്ടമുള്ളത് ധരിക്കാന്‍ സ്വന്തം പിതാവിന്റെയോ നിങ്ങളുടെയോ അനുവാദം ആവശ്യമില്ല- എന്നാണ് സോനാ മഹാപത്ര കുറിച്ചത്.