ബോണ്ട് സംവിധായകനെതിരെ ലൈംഗിക ആരോപണം, 'പ്രണയം നടിച്ച് പീഡിപ്പിച്ചു, ത്രീസമ്മിന് നിര്‍ബന്ധിച്ചു'; മൂന്നു നടിമാര്‍ രംഗത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th May 2022 04:58 PM  |  

Last Updated: 11th May 2022 04:58 PM  |   A+A-   |  

director_Cary_Fukunaga_accused_of_sexual_misconduct

ചിത്രം: ഇൻസ്റ്റ​ഗ്രാം

 

ജെയിംസ് ബോണ്ട് സംവിധായകന്‍ കാരി ജോജി ഫുകുനഗയ്‌ക്കെതിരെ ലൈംഗികപീഡന പരാതിയുമായി നടിമാര്‍. നോ ടൈം ടു ഡൈയുടെ സംവിധായകനായ കാരി നടിമാരെ പലതും പറഞ്ഞ് വിശ്വസിപ്പിച്ച് ലൈംഗികമായി ഉപയോഗിച്ചു എന്നാണ് ഓണ്‍ലൈനിലൂടെ വ്യക്തമാക്കിയത്. ആരോപണങ്ങളില്‍ കാരി ഇതുവരെ പ്രതികരിച്ചില്ല. 

കഴിഞ്ഞ ആഴ്ചയാണ് തനിക്കു നേരിടേണ്ടിവന്ന ലൈംഗിക അതിക്രമത്തെക്കുറിച്ച് നടി തുറന്നു പറഞ്ഞത്. പ്രണയത്തിലേര്‍പ്പെടാനും ലൈംഗികമായി ഉപയോഗിക്കാനും നിര്‍ബന്ധിച്ചു എന്നാണ് പറയുന്നത. ആ സമയത്ത് തനിക്ക് 18 വയസും കാരി 30കളുടെ അവസാനത്തിലുമായിരുന്നു. ബന്ധം തെളിയിക്കുന്നതിനായി ഒന്നിച്ചുള്ള ചിത്രവും പങ്കുവച്ചു. സ്ത്രീകള്‍ ഇയാളെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പും താരം നല്‍കിയിട്ടുണ്ട്. കൂടാതെ ഇരുവരും തമ്മിലുള്ള ബന്ധം രഹസ്യമായി വെക്കണമെന്നും എല്ലാവരോടും മരുമകളോ സഹോദരിയോ ആണെന്ന് പറഞ്ഞാല്‍ മതി എന്നും കാരി നിര്‍ദേശം നല്‍കിയിരുന്നു. വേര്‍പിരിഞ്ഞതിനു ശേഷം താന്‍ ഒരു വര്‍ഷമായി തെറാപ്പി ചെയ്തുകൊണ്ടിരിക്കുകയാണെന്നും യുവതി വ്യക്തമാക്കി. 

ഇത് ചര്‍ച്ചയായതിനു പിന്നാലെയാണ് രണ്ട് നടിമാര്‍ കൂടി ഇയാള്‍ക്കെതിരെ രംഗത്തെത്തി. ഇവരെ ത്രീസം ചെയ്യാന്‍ നിര്‍ബന്ധിച്ചുവെന്നാണ് പറയുന്നത്. കാരി സംവിധാനം ചെയ്ത ഷോയില്‍ ഇവര്‍ അഭിനയിച്ചിരുന്നു. രണ്ടു പേരുമായി ഒരുമിച്ച് ബന്ധം സ്ഥാപിക്കാന്‍ ശ്രമിച്ചു. 2021ല്‍ നോ ടൈം ടു ഡൈയുടെ സക്‌സസ് പാര്‍ട്ടിയ്ക്കിടെ പെന്‍ഡ്ഹൗസിലേക്ക് വിളിച്ചുവരുത്തി സംവിധായകന്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിച്ചു. അതിന്റെ അടുത്ത ദിവസം തന്നെ ഇയാളുമായുള്ള ബന്ധം പിരിഞ്ഞു. എന്നാല്‍ അയാളെ ഇതിന്റെ പേരിലല്‍ പിന്തുടരാന്‍ താല്‍പ്പര്യമില്ലെന്നും അവര്‍ വ്യക്തമാക്കി. കഴിഞ്ഞ വര്‍വും ഇയാള്‍ക്കെതിരെ ആരോപണവുമായി നടി റൈഡന്‍ ഗ്രീര്‍ രംഗത്തെത്തിയിരുന്നു. ടോപ് ലസ്സായി കാമറയ്ക്ക് എത്തില്ലെന്നു പറഞ്ഞതിന് ഷോയില്‍ നിന്ന് ഒഴിവാക്കിയെന്നാണ് താരം പറഞ്ഞത്. 

2009ല്‍ റിസീസ് ചെയ്ത സിനിമ സിന്‍ നോമ്പറിലൂടെയാണ് ശ്രദ്ധിക്കപ്പെടുന്നത്. ട്രൂ ഡിറ്റക്ടീവ്, മാനിയാക് എന്നിവ ശ്രദ്ധേയമായ ഷോകളാണ്. ഡാനിയല്‍ ക്രേഗ് അഭിനയിച്ച നോ ടൈംടു ഡൈ ആയിരുന്നു അവസാന ചിത്രം. വന്‍ വിജയമാണ് ചിത്രം നേടിയത്. 

ഈ വാര്‍ത്ത കൂടി വായിക്കാം

ബിക്കിനിയിൽ ഇറ ഖാന്റെ പിറന്നാൾ ആഘോഷം, വിമർശനം; ഇഷ്ടമുള്ളത് ധരിക്കാൻ അച്ഛന്റെ അനുവാദം വേണ്ടെന്ന് സോന മഹാപത്ര​

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ