നടി കരാട്ടെ കല്യാണിക്കെതിരെ അന്വേഷണം; 'കുഞ്ഞിനെ അനധികൃതമായി ദത്തെടുത്തു', പരാതി യൂട്യൂബറെ തല്ലിയതിന് പിന്നാലെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th May 2022 02:36 PM  |  

Last Updated: 16th May 2022 02:36 PM  |   A+A-   |  

KARATE_KALYANI

ചിത്രം; ഫേയ്സ്ബുക്ക്

 

തെലുങ്ക് നടി കരാട്ടെ കല്യാണിക്കെതിരെ അന്വേഷണം. മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ അനധികൃതമായി കല്യാണി ദത്തെടുത്തെന്ന പരാതിയിലാണ് നടപടി. കല്യാണിയുടെ വസതിയിലെത്തി സംസ്ഥാന ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തി. രണ്ടു ദിവസം മുൻപ് കരാട്ടെ കല്യാണി യൂട്യൂബറെ തല്ലിയത് വലിയ വിവാദമായിരുന്നു. 

ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. ഉദ്യോ​ഗസ്ഥർ ഹൈദരാബാദിലെ വസതിയിൽ എത്തിയപ്പോൾ കല്യാണിയും കുഞ്ഞും വസതിയിലുണ്ടായിരുന്നു. കല്യാണിയുടെ മാതാപിതാക്കളോട് ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ ചോദിച്ചു. നിയമപരമായാണ് കുഞ്ഞിനെ ദത്തെടുത്തതെന്ന് കല്യാണിയുടെ മാതാവ് മാധ്യമങ്ങളോട് പറഞ്ഞു.

യൂട്യൂബര്‍ ശ്രീകാന്ത് റെഡ്ഡിയെ മർദിച്ചതാണ് വിവാദമായത്. ശ്രീകാന്തിന്റെ പ്രാങ്ക് വീഡിയോകളെ ചോദ്യം ചെയ്തായിരുന്നു മര്‍ദ്ദനം. മര്‍ദ്ദനത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിരുന്നു. സംഭവം കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോളാണ് കല്യാണിക്കെതിരെ പരാതി.കഴിഞ്ഞ കുറച്ചുമാസങ്ങളായി കല്യാണി സാമൂഹ്യ വിഷയങ്ങളില്‍ അഭിപ്രായം രേഖപ്പെടുത്താറുണ്ട്. ഇതില്‍ പല പരാമര്‍ശങ്ങളും വിവാദമാവാറുണ്ട്. കഴിഞ്ഞ വര്‍ഷം ആഗസ്തില്‍ കല്യാണി ബിജെപിയില്‍ ചേര്‍ന്നിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം 

'കോണ്ടം ഉണ്ട്, ഒരു രാത്രി വരുമോ?'; അശ്ലീല കമന്റിട്ടയാൾക്ക് കണക്കിന് കൊടുത്ത് അമേയ മാത്യു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ