ഇത് താൻ ഫയർ!, മാസായി കമൽ ഹാസൻ, ഒപ്പം ഫഹദും സേതുപതിയും; ആവേശം നിറച്ച് വിക്രം ട്രെയിലർ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th May 2022 11:22 AM  |  

Last Updated: 16th May 2022 11:22 AM  |   A+A-   |  

vikram_trailer

വീഡിയോ ദൃശ്യം

 

രാധകരുടെ പ്രതീക്ഷ ഏറ്റിക്കൊണ്ട് വിക്രം സിനിമയുടെ ട്രെയിലർ പുറത്ത്. കമൽഹാസൻ, ഫഹദ് ഫാസിൽ, വിജയ് സേതുപതി എന്നിവർ പ്രധാന വേഷത്തിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ലോകേഷ് കനകരാജാണ്. മാസ് ആക്ഷൻ ത്രില്ലറായിരിക്കും ചിത്രം എന്നാണ് ട്രെയിലർ നൽകുന്ന സൂചന. എന്തായാലും പ്രേക്ഷകർ ആഘോഷമാക്കുകയാണ് ട്രെയിലർ. 

വൻ വരവേൽപ്പാണ് ട്രെയിലറിന് പ്രേക്ഷകർ നൽകുന്നത്, ഇതിനോടകം ഒരു കോടിയോളം പേരാണ് വിഡിയോ കണ്ടത്. യൂട്യൂബ് ട്രെൻഡിങ്ങിൽ ഒന്നാമതാണ്. ചെമ്പൻ വിനോദ്, നരേൻ, ആൻഡ്രിയ തുടങ്ങിയ വൻ താരനിരയും ചിത്രത്തിലുണ്ട്. സൂര്യ ചിത്രത്തിൽ ​ഗസ്റ്റ് റോളിൽ എത്തുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ട്രെയിലറിന്റെ പത്താമത്തെ സെക്കന്റിൽ സൂര്യയുടെ ചെറിയ സാന്നിധ്യമുണ്ട്. കൈതിക്കും മാസ്റ്ററിനും ശേഷം ലോകേഷ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം ജൂണ്‍ 3 ന് തിയറ്ററുകളിലെത്തും.

ലോകേഷ് കനകരാജ് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം രാജ്‍കമൽ ഫിലിംസ് ഇൻറർനാഷണലിന്റെ ബാനറിൽ കമൽഹാസനും ആർ മഹേന്ദ്രനും ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. അനിരുദ്ധ് സം​ഗീത സംവിധാനവും അൻപറിവ് സംഘട്ടന സംവിധാനവും നിർവഹിക്കുന്നു. സിനിമയുടെ റിലീസിന് മുന്നേ തന്നെ ചിത്രം ഒടിടി റൈറ്റ്സിലൂടെ നൂറു കോടി ക്ലബ്ബിൽ കയറിയിരുന്നു. ഫ്ലാഷ് ബാക് കഥയ്ക്കായി കമൽ ഹാസൻ മുപ്പതു വയസ്സുകാരനായി എത്തുന്ന രംഗങ്ങൾ ഉണ്ടാകുമെന്ന് നേരത്തെ വാർത്തകൾ ഉണ്ടായിരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ എസ്സ് ഡിസ്നി. കേരളത്തിൽ ഷിബു തമീൻസിന്റെ നേതൃത്വത്തിൽ റിയാ ഷിബുവിന്റെ എച്ച് ആർ പിക്ചേഴ്സ് ആണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കാം

'ടിപി മാധവൻ ചേട്ടനെ ഇവിടെ കണ്ടപ്പോൾ ഷോക്കായി, കണ്ണു നിറഞ്ഞുപോയി'; വേദനയോടെ നവ്യ നായർ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ