സംഗീതജ്ഞന്‍ ഡി ഇമ്മന്‍ പുനര്‍വിവാഹിതനായി, 'ഇത് വർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം'; ചിത്രങ്ങൾ

അമാലിക്കും മകൾ നേത്രയ്ക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങളാണ് ഇമ്മൻ പങ്കുവച്ചത്
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്
Updated on
2 min read

തെന്നിന്ത്യൻ സം​ഗീതസംവിധായകൻ ഡി ഇമ്മൻ പുനർവിവാഹിതനായി. അന്തരിച്ച പബ്ലിസിറ്റി ഡിസൈനർ ഉബാൾഡിന്റേയും ചന്ദ്ര ഉബാൾഡിന്റേയും മകൾ അമാലി ഉബാൾഡാണ് വധു. വിവാഹചിത്രങ്ങൾ പങ്കുവച്ചു ഇമ്മൻ തന്നെയാണ് സന്തോഷവാർത്ത പങ്കുവച്ചത്.  അമാലിയുടേയും രണ്ടാം വിവാഹമാണ്. 

മേയ് 15 നായിരുന്നു വിവാഹം. അമാലിക്കും മകൾ നേത്രയ്ക്കും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങളാണ് ഇമ്മൻ പങ്കുവച്ചത്. കഴിഞ്ഞ കുറച്ചു വർഷങ്ങളായി താനും തന്റെ കുടുംബവും നേരിടുന്ന വെല്ലുവിളികൾക്കുള്ള പരിഹാരമാണ് ഈ അറേഞ്ച്ഡ് മാരേജെന്നാണ് അദ്ദേഹം പറയുന്നത്. നേത്രയുടെ അച്ഛനാവാൻ കഴിഞ്ഞതിൽ ഏറെ സന്തോഷവാനാണെന്നും തന്റെ മക്കളെ മിസ് ചെയ്യുന്നുണ്ടെന്നും ഇമ്മൻ കുറിച്ചു. 

മേയ് 15ന് അമാലി ഉബാള്‍ഡുമായി ഞാന്‍ പുനര്‍വിവാഹം ചെയ്ത വിവരം സന്തോഷത്തോടെ അറിയിക്കുന്നു. എന്റെ കഠിനമായ നിമിഷങ്ങളിൽ ഒപ്പം നിന്ന പിതാവ് ഡേവിഡ് കിരുബാ​ഗര ദാസിനോടാണ് ഏറ്റവും കൂടുതൽ നന്ദി പറയേണ്ടത്. വിട്ടുപിരിഞ്ഞ അമ്മ മഞ്ജുളാ ഡേവിഡിന്റെ ആശീർവാദമുണ്ട്. ഈ അറേഞ്ച്ഡ് മാരേജും ഞാനും എന്റെ കുടുംബാംഗങ്ങളും കുറച്ചു വര്‍ഷങ്ങളായി നേരിട്ട വെല്ലുവിളിക്കുള്ള പരിഹാരമാണ്. എന്നെ അമാലി എന്ന മികച്ച വ്യക്തിത്വത്തിലേക്ക് എത്തിച്ചതിന് എല്ലാ കുടുംബാംഗങ്ങളോടും ആരാധകരോടും നന്ദി പറയുന്നു.

അമാലിയുടെ മകള്‍ നേത്ര ഇനിമുതല്‍ എന്റെ മൂന്നാമത്തെ മകളാണ്. നേത്രയുടെ അച്ഛനാവുക എന്നത് നല്‍കുന്ന സന്തോഷം വളരെ ഏറെയാണ്. എന്നിരുന്നാലും ഞങ്ങളുടെ വിവാഹദിനത്തില്‍ വ്യക്തിപരമായി ഞാന്റെ എന്റെ സ്‌നേഹനിധികളായ മക്കള്‍ വെറോണിക്കയേയും ബ്ലെസ്സിക്കയേയും മിസ് ചെയ്യുന്നു. ഏറെ സ്‌നേഹത്തോടെ എന്റെ മക്കളുടെ വീട്ടിലേക്കുള്ള വരവിനായി ഞാന്‍/ ഞങ്ങള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. ഞാനും അമാലിയും നേത്രയും മറ്റ് ബന്ധുക്കളും ഏറെ സ്‌നേഹത്തോടെ വെറോണിക്കയേയും ബ്ലെസ്സിക്കയേയും സ്വീകരിക്കും. എന്നോടു കാണിക്കുന്ന സ്‌നേഹത്തിന് അമാലിയയുടെ വലിയ കുടുംബത്തോട് നന്ദിയുണ്ട്. തന്നെ പിന്തുണച്ച എല്ലാ സംഗീത പ്രേമികള്‍ക്കും നന്ദി പറയുന്നു.- ഡി ഇമ്മന്‍ കുറിച്ചു.

മുൻ ഭാര്യ മോണിക്ക റിച്ചാർഡുമായി 2020 നവംബറിലാണ് ഇമ്മൻ വിവാഹമോചിതനാവുന്നത്. 13 വർഷം നീണ്ടു നിൽക്കുന്നദാമ്പത്യബന്ധമാണ് ഇരുവരും അവസാനിപ്പിച്ചത്. 2008ലാണ് ഇമ്മനും മോണിക്കയും വിവാഹമോചിതരായത്. കഴിഞ്ഞ ഡിസംബറിലാണ് വേർപിരിയൽ വാർത്ത ഇമ്മൻ പങ്കുവച്ചത്. തമിഴൻ’ എന്ന ചിത്രത്തിലൂടെയാണ് ഡി.ഇമ്മൻ സംഗീതരംഗത്തു ചുവടുറപ്പിച്ചത്. രജനികാന്ത് ചിത്രം ‘അണ്ണാത്തേ’യ്ക്കു വേണ്ടി ഈണമൊരുക്കിയത് ഡി.ഇമ്മൻ ആണ്.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com