മല്ലു റാപ്പർ ഫെജോ വിവാഹിതനായി, വധു ജോഫി; ചിത്രങ്ങൾ

വിവാഹചിത്രം പങ്കുവച്ച് ഫെജോ തന്നെയാണ് സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചത്
ചിത്രം; ഇൻസ്റ്റ​ഗ്രാം
ചിത്രം; ഇൻസ്റ്റ​ഗ്രാം

ലയാളി റാപ്പർ ഫെജോ വിവാഹിതനായി. ജോഫിയാണ് വധു. വിവാഹചിത്രം പങ്കുവച്ച് ഫെജോ തന്നെയാണ് സന്തോഷവാർത്ത ആരാധകരുമായി പങ്കുവച്ചത്. സിനിമയിലേയും സം​ഗീത രം​ഗത്തേയും നിരവധി പ്രമുഖരാണ് ഫെജോക്ക് ആശംസകളുമായി എത്തിയത്. 

എറണാകുളം വൈറ്റില സ്വദേശിയായ ഫെജോ എന്ന ഫെബിൻ ജോസഫ് യൂട്യൂബ് വിഡിയോയിലൂടെയാണ് ശ്രദ്ധ നേടുന്നത്. മലയാളം വാക്കുകളെ പ്രാസമൊപ്പിച്ച് കൂട്ടിയിണക്കിയുള്ള ഫെജോയുടെ റാപ്പുകളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തന്റെ യൂട്യൂബ് ചാനലിലൂടെയാണ് ഫെജോ വിഡിയോ പങ്കുവച്ചത്. അതിനു പിന്നാലെ ഫെജോയെ തേടി സിനിമയിലും അവസരങ്ങൾ ലഭിക്കുകയായിരുന്നു. 

ഫെജോയുടെ ‘ചെവി തുറന്നു പിടി’ എന്ന പാട്ട് സമൂഹമാധ്യമങ്ങളിൽ വൈറൽ ആയിരുന്നു. കൂടാതെ കൂട്ടിലിട്ട തത്ത, ഭൂമിദേവി പൊറുക്കണേ, പ്രൈവറ്റ് അറവുശാല, അവസരം തരൂ, വേറെ ലെവൽ, മത്സരം എന്നോടു തന്നെ, നല്ല നാളെ തുടങ്ങിയവ വലിയ ഹിറ്റുകളായി. ടൊവിനോ നായകനായി എത്തിയ  ‘മറഡോണ’ എന്ന ടൊവിനോ ചിത്രത്തിലൂടെയാണ് സിനിമാ സംഗീതത്തിലേക്ക് അരങ്ങേറ്റം കുറിച്ചത്. പിന്നീട് രണം, അതിരൻ, അണ്ടർവേൾഡ്, ജിംബൂംബാ, ആറാട്ട്, നാരദൻ തുടങ്ങി നിരവധി സിനിമകളിൽ ഫെജോ റാപ് ഗാനങ്ങളൊരുക്കി.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com