സിദ്ധാർഥ ശിവ, കൃഷാന്ദ്
സിദ്ധാർഥ ശിവ, കൃഷാന്ദ്

സിദ്ധാർഥ് ശിവയ്ക്കും കൃഷാന്ദിനും പദ്മരാജൻ പുരസ്കാരം; സാഹിത്യത്തിൽ അംബികാസുതൻ മാങ്ങാടും ഷിനിലാലും 

മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരവും കൃഷാന്ദിന് ലഭിച്ചു

തിരുവനന്തപുരം: സിദ്ധാർഥ് ശിവയ്ക്കും കൃഷാന്ദിനും പദ്മരാജൻ ചലച്ചിത്ര പുരസ്‌കാരം. 'ആണ്' എന്ന ചിത്രം സംവിധാനം ചെയ്ത സിദ്ധാർഥ് ശിവയ്ക്കും ആവാസവ്യൂഹം സംവിധാനം ചെയ്ത കൃഷാന്ദിനുമാണ് മികച്ച സംവിധായകനുള്ള പുരസ്‌കാരം. 25000 രൂപയും ശിൽപവും പ്രശസ്തിപത്രവുമടങ്ങുന്നതാണ് അവാർഡ്. ആവാസവ്യൂഹത്തിന്റെ പേരിൽ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരവും കൃഷാന്ദിന് ലഭിച്ചു. 15000 രൂപയും പ്രശസ്തിപത്രവും ശിൽപുമാണ് അവാർഡ്.

അംബികാസുതൻ മാങ്ങാടിനും വി ഷിനിലാലിനുമാണ് സാഹിത്യപുരസ്‌കാരം. അംബീകാസുതൻ മാങ്ങാടെഴുതിയ കാരകൂളിയനാണ് മികച്ച ചെറുകഥ. 15000 രൂപയും ശിൽപവും പ്രശസ്തിപത്രവുമാണ് അവാർഡ്. ഷിനിലാൽ എഴുതിയ 124നാണ് മികച്ച നോവലിനുള്ള 20000 രൂപയുടെ അവാർഡ്.  

ബീനാ പോൾ ചെയർപഴ്‌സണും വിപിൻ മോഹൻ, വിജയകൃഷ്ണൻ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് ചലച്ചിത്ര പുരസ്‌കാരങ്ങൾ നിർണയിച്ചത്. ഡോ.വി രാജകൃഷ്ണന്റെ അധ്യക്ഷതയിൽ ഡോ. പി എസ് ശ്രീകലയും പ്രദീപ് പനങ്ങാടും ചേർന്ന ജൂറിയാണ് സാഹിത്യപുരസ്‌കാരങ്ങൾ നിശ്ചയിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com