'നെഞ്ചിലാ ഞാൻ ഷൂട്ട് ചെയ്തത്'; ത്രില്ലടിപ്പിക്കാൻ കുറ്റവും ശിക്ഷയും; ട്രെയിലർ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd May 2022 10:35 AM  |  

Last Updated: 22nd May 2022 10:40 AM  |   A+A-   |  

kuttavum_sikshayum

വീഡിയോ ദൃശ്യം

 

സിഫ് അലിയെ പ്രധാന കഥാപാത്രമാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന കുറ്റവും ശിക്ഷയും സിനിമയുടെ ട്രെയിലർ പുറത്ത്. ഇരുപത്തിയഞ്ചോളം പ്രമുഖ ചലച്ചിത്ര പ്രവർത്തകരാണ് ട്രെയിലർ റിലീസ് ചെയ്തത്. പൊലീസ് ത്രില്ലറായി എത്തുന്ന ചിത്രം 27ന് തിയറ്ററിലൂടെ റിലീസ് ചെയ്യും. 

ആസിഫ് അലിക്കൊപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. കാസർഗോഡ് ജില്ലയിൽ നടന്ന ഒരു ജ്വല്ലറി മോഷണ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട ഇന്‍വസ്റ്റിഗേഷന്‍ ത്രില്ലറാണ് ചിത്രം. ഷറഫുദീന്‍, സണ്ണി വെയ്ന്‍, അലന്‍സിയര്‍ ലോപ്പസ്, സെന്തില്‍ കൃഷ്ണ, ശ്രിന്ദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. കമ്മട്ടിപ്പാടം എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം പുറത്തിറങ്ങുന്ന രാജീവ് രവി ചിത്രമാണ് കുറ്റവും ശിക്ഷയും.

പൊലീസ് അതിക്രമവും അന്വേഷണത്തിലെ വെല്ലുവിളികളുമെല്ലാം ചിത്രം ചർച്ച ചെയ്യുന്നുണ്ടെന്നാണ് ത്രില്ലർ നൽകുന്ന സൂചന. യഥാർത്ഥ സംഭവവുമായി ബന്ധപ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലൂടെ സുപരിചിതനായ പൊലീസ് ഉദ്യോഗസ്ഥന്‍ സിബി തോമസാണ് ചിത്രത്തിന് കഥ ഒരുക്കിയിട്ടുള്ളത്. യഥാർത്ഥ കേസിന്റെ അന്വേഷണം നയിച്ചതും സിബി തോമസാണ്. മാധ്യമ പ്രവര്‍ത്തകനും തിരക്കഥാകൃത്തുമായ ശ്രീജിത്ത് ദിവാകരനും സിബി തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ തയ്യാറാക്കിയിരിക്കുന്നത്. ഫിലിംറോള്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അരുണ്‍കുമാര്‍ വി.ആറാണ് നിർമാണ്. ഛായാഗ്രഹണം: സുരേഷ് രാജൻ, എഡിറ്റിങ്: ബി.അജിത് കുമാർ. 

ഈ വാര്‍ത്ത കൂടി വായിക്കാം

പിന്നണി ഗായിക സംഗീത സചിത് അന്തരിച്ചു​

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ