അഭിഭാഷകരുടെ പ്രണയം, വാശിയിലെ ​ഗാനം പുറത്ത്

സിത്താര കൃഷ്ണകുമാറും, അഭിജിത് അനിൽകുമാറും ആലപിച്ചിരിക്കുന്ന ​ഗാനത്തിന് സം​ഗീതം നൽകിയിരിക്കുന്നത് കൈലാസ് മേനോനാണ്
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

ടൊവിനോ തോമസും കീർത്തി സുരേഷും പ്രധാന വേഷത്തിലെത്തുന്ന വാശിയിലെ ​ഗാനം പുറത്ത്. യാതൊന്നും പറയാതെ എന്ന ​ഗാനത്തിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്തിറങ്ങിയത്. ചിത്രത്തിൽ അഭിഭാഷകരായാണ് ടൊവിനോയും കീർത്തിയും എത്തുന്നത്. ഇവരുടെ പ്രണയം പറയുന്നതാണ് വിഡിയോ. 

സിത്താര കൃഷ്ണകുമാറും, അഭിജിത് അനിൽകുമാറും ആലപിച്ചിരിക്കുന്ന ​ഗാനത്തിന് സം​ഗീതം നൽകിയിരിക്കുന്നത് കൈലാസ് മേനോനാണ്. വിനായക് ശശികുമാറിൻേറതാണ് വരികൾ. വിഷ്ണു ജി രാഘവ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അനു മോഹൻ, അനഘ നാരായണൻ, ബൈജു, രമേഷ് കോട്ടയം എന്നിവർ ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. 

ടൊവിനോയും കീർത്തിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിത്. രേവതി കലാമന്ദിറിന്റെ ബാനറിൽ ജി സുരേഷ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജാനിസ് ചാക്കോ സൈമണിന്റേതാണ് കഥ. ജൂൺ 17 നാണ് ചിത്രം റിലീസ് ചെയുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com