നായികയോ പാട്ടോ ഇല്ല; മാസ് ആന്‍ഡ് ക്ലാസ് ചിത്രവുമായി വിജയ് യും ലോകേഷ് കനകരാജും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 22nd May 2022 03:22 PM  |  

Last Updated: 22nd May 2022 03:22 PM  |   A+A-   |  

vijay_lokesh_kanagaraj

ചിത്രം; ഫേയ്സ്ബുക്ക്

 

സൂപ്പർഹിറ്റായി മാറിയ മാസ്റ്ററിനു ശേഷം വീണ്ടും ഒന്നിക്കുകയാണ് വിജയ് യും ലോകേഷ് കനകരാജും. ഇപ്പോൾ ആദ്യമായി ചിത്രത്തെക്കുറിച്ച് വെളുപ്പെടുത്തിയിരിക്കുകയാണ് ലോകേഷ്. ഒരു അവാർഡ് ചടങ്ങിൽവച്ചാണ് ദളപതി 67നെ കുറിച്ച് പറഞ്ഞത്. ചിത്രം മാസ് ആൻഡ് ക്ലാസ് ആയിരിക്കുമെന്നാണ് സംവിധായകൻ പറയുന്നത്.  സാമൂഹ്യമാധ്യമങ്ങളില്‍ വൈറലാവുകയാണ് ഇതിന്റെ വിഡിയോ.

വിജയ് യും ലോകേഷും ഒന്നിച്ച മാസ്റ്റർ വൻ വിജയമായിരുന്നു. ഇതിനു പിന്നാലെ മറ്റൊരു സിനിമ ചെയ്യാൻ ഇവർ ഒരുങ്ങുന്നതായി നേരത്തെ റിപ്പോർട്ടുകളുമുണ്ടായിരുന്നു. ഇപ്പോഴാണ് ഇത് സ്ഥിരീകരിച്ചത്. സിനിമയില്‍ നായികയോ ഗാനങ്ങളോ ഉണ്ടായിരിക്കില്ലെന്നും വാർത്തയുണ്ട്. 

മാസ്റ്ററിന് ശേഷം ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിക്രം റിലീസിന് ഒരുങ്ങുകയാണ്. കമൽഹാസൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രത്തിൽ വൻ താരനിരയാണ് അണിനിരക്കുന്നത്.  ജൂണ്‍ മൂന്നിനാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. കമല്‍ ഹാസനൊപ്പം ഫഹദ് ഫാസിലും വിജയ് സേതുപതിയും സിനിമയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയ്‌ലറിന് മികച്ച പ്രതികരണമാണ് നേടിയത്. 

ഈ വാര്‍ത്ത കൂടി വായിക്കാം

വിജയ് ബാബുവുമായുള്ള 50 കോടി കരാറിൽ നിന്ന് പിന്മാറി ഒടിടി കമ്പനി, ഏറ്റെടുക്കാൻ 'അമ്മ'

 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ