'ഞാനും ചീരുവും വളർന്നതുപോലെ', അയൽവക്കത്തെ കൂട്ടുകാരുമായി റയാന്റെ കളി; വിഡിയോ പങ്കുവച്ച് മേഘ്ന രാജ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd May 2022 02:56 PM  |  

Last Updated: 23rd May 2022 02:56 PM  |   A+A-   |  

MEGHANA_RAJ_SON_VIDEO

ചിത്രം; ഇൻസ്റ്റ​ഗ്രാം

 

വീണ്ടും സിനിമയിൽ സജീവമാകാനുള്ള തയാറെടുപ്പിലാണ് നടി മേഘ്ന രാജ്. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം മകന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ മകൻ റയാൻ കൂട്ടുകാർക്കൊപ്പം പുറത്തുപോയി കളിക്കുന്നതിന്റെ വിഡിയോ ആണ് താരം പോസ്റ്റ് ചെയ്തത്. ചീരുവും താനും വളർന്നതുപോലെ മകനും കളിച്ചു വളരട്ടെ എന്നാണ് മേഘ്ന കുറിക്കുന്നത്. 

ഞാനും ചീരുവും വളര്‍ന്നതുപോലെ. നമ്മുടെ പ്രദേശത്തെ ആണ്‍കുട്ടികള്‍ക്കൊപ്പം കളിക്കുന്നതില്‍ ഞങ്ങള്‍ റയാനെ പ്രോത്സാഹിപ്പിക്കാറുണ്ട്. കാര്‍ട്ടൂണും മറ്റുമായി അവന് സ്‌ക്രീന്‍ ടൈം ഉണ്ടെന്ന് ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ പഴയ രീതിയില്‍ റയാന്‍ വളര്‍ത്താനാണ് ശ്രദ്ധിക്കുന്നത്. അയല്‍ക്കാര്‍ക്കും അവന്റെ കുട്ടിക്കൂട്ടത്തിനുമൊപ്പം പുറത്ത് കളിക്കുകയാണ് അവന്‍- മേഘന രാജ് കുറിച്ചു.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Meghana Raj Sarja (@megsraj)

വലിയ കുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിക്കുന്ന റയാനെയാണ് വിഡിയോയിൽ കാണുന്നത്. വീടിന്റെ ബാൽക്കണയിൽ നിന്നാണ് മേഘ്ന വിഡിയോ പകർത്തിയിരിക്കുന്നത്. 'ശബ്‍ദ' എന്ന ചിത്രത്തിൽ അഭിനയിക്കാൻ ഒരുങ്ങുകയാണ് മേഘ്‍ന രാജ്. കന്തരാജ് കണല്ലിയാണ് ചിത്രം സംവിധാനം ചെയ്യുന്ന ചിത്രം താരത്തിന് ഏറെ പ്രതീക്ഷയുള്ളതാണ്. ഭർത്താവ് ചിരഞ്ജീവി സർജ മരിച്ചതിനു ശേഷം ആദ്യമായാണ് മേഘ്ന സിനിമയിൽ അഭിനയിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കാം 

'ത്രില്ലിങ് സ്റ്റാറെന്ന വിളിയിൽ സന്തോഷവാനാണോ?' ആരാധകന് മറുപടിയുമായി അദിവി ശേഷ്

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ