21കാരിയായ നടി അപ്പാർട്ടുമെന്റിൽ മരിച്ച നിലയിൽ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 26th May 2022 03:03 PM  |  

Last Updated: 26th May 2022 03:03 PM  |   A+A-   |  

vidisha

ബിദിഷ ഡേ

 

കൊൽക്കത്ത: ബംഗാളി നടിയും മോഡലുമായ 21കാരിയായ ബിദിഷ ഡേ മജുംദാറിനെ അപ്പാർട്ടുമെന്റിൽ മരിച്ചനിലയിൽ കണ്ടെത്തി. ബുധനാഴ്ച വൈകിട്ടാണ് കൊല്‍ക്കത്ത നാഗേര്‍ബസാറിലെ ഫ്‌ളാറ്റില്‍ നടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഫ്‌ളാറ്റില്‍നിന്ന് ആത്മഹത്യാക്കുറിപ്പും പൊലീസ് കണ്ടെടുത്തിട്ടുണ്ട്.

മോഡലും നടിയുമായ ബിദിഷ കഴിഞ്ഞ നാലുമാസമായി കൊല്‍ക്കത്തയിലെ ഫ്‌ളാറ്റില്‍ വാടകയ്ക്കാണ് താമസം. കാൻസർ രോ​ഗബാധയെ തുടർന്ന് നടി വിഷാദത്തിലായിരുന്നു. 

നടിയുടെ മരണത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി ആര്‍ജി ഖാര്‍ ആശുപത്രിയിലേക്ക് മാറ്റി.