കാൻ വേദിയിൽ ഭീഷ്മപർവ്വത്തിലെ റേച്ചൽ, കറുപ്പ് സാരിയിൽ തിളങ്ങി താരം; ചിത്രങ്ങൾ

ഫ്രഞ്ച് ചിത്രമായ നവംബ്രെയുടെ സ്ക്രീനിങ്ങുമായി ബന്ധപ്പെട്ടാണ് അനഘ കാനിലെത്തിയത്
കാൻ വേദിയിൽ ഭീഷ്മപർവ്വത്തിലെ റേച്ചൽ, കറുപ്പ് സാരിയിൽ തിളങ്ങി താരം; ചിത്രങ്ങൾ
Updated on
2 min read

ലോകസിനിമ ആഘോഷമാക്കുകയാണ് കാൻ ഫിലിം ഫെസ്റ്റിവൽ. ഇന്ത്യയിൽ നിന്നടക്കം നിരവധി താരങ്ങളാണ് കാൻ റെഡ് കാർപ്പറ്റിൽ ചുവടുവച്ചത്. ഇപ്പോൾ കാൻ വേദിയിൽ മലയാളത്തിന്റെ പരിചിത മുഖം കൂടി എത്തുകയാണ്. മമ്മൂട്ടി ചിത്രം ഭീഷ്മപർവം താരം അനഘയാണ് കാൻ വേദിയിൽ എത്തിയത്. 

കറുത്ത സാരിയുടുത്താണ് അനഘ റെഡ് കാർപ്പറ്റിൽ എത്തിയത്. സോഷ്യൽ മീഡിയയിലൂടെ താരം തന്നെയാണ് കാൻ റെഡ് കാർപ്പറ്റ് ചിത്രങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. ഫ്രഞ്ച് ചിത്രമായ നവംബ്രെയുടെ സ്ക്രീനിങ്ങുമായി ബന്ധപ്പെട്ടാണ് അനഘ കാനിലെത്തിയത്. കാനിൽ നിന്നുള്ള മറ്റു ചിത്രങ്ങളും അനഘ പങ്കുവച്ചിട്ടുണ്ട്. 

ഭീഷ്‌മപർവം സിനിമയിൽ റേച്ചൽ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയായ താരമാണ് അനഘ. സൗബിൻ ഷാഹിർ സംവിധാനം ചെയ്ത പറവയാണ് ആദ്യ ചിത്രം. അതിൽ ഷെയ്‌ൻ നിഗമിന്റെ നായികയായിരുന്നു. ആദ്യം റിലീസ് ചെയ്തത് രഞ്ജൻ പ്രമോദ് സംവിധാനം ചെയ്ത രക്ഷാധികാരി ബൈജു ആണ്. നട്‌പ് തുണൈ ആണ് ആദ്യ തമിഴ് ചിത്രം. ഗുണ 369 എന്ന ചിത്രത്തിലൂടെ തെലുങ്കിലും അരങ്ങേറ്റം കുറിച്ചിരുന്നു. ബഫൂൺ എന്ന തമിഴ് ചിത്രമാണ് നടിയുടെ പുതിയ റിലീസ്.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com