മകൾക്കൊപ്പം അമൃതയും ഗോപി സുന്ദറും ഗുരുവായൂർ നടയിൽ; നിറചിരിയോടെ പാപ്പു
By സമകാലിക മലയാളം ഡെസ്‌ക് | Published: 30th May 2022 06:05 PM |
Last Updated: 30th May 2022 06:05 PM | A+A A- |

ചിത്രം: ഇൻസ്റ്റഗ്രാം
ഗായിക അമൃത സുരേഷും സംഗീത സംവിധായകൻ ഗോപി സുന്ദറും ഒന്നിച്ചെന്ന വാർത്തകൾ പുറത്തുവന്നപ്പോൾ മുതൽ പലരും തിരഞ്ഞത് അമൃതയുടെ മകൾ അവന്തിക എന്ന പാപ്പുവിനെക്കുറിച്ചാണ്. ഇപ്പോഴിതാ അവന്തികയോടൊപ്പം നിൽക്കുന്ന ഗോപി സുന്ദറിന്റെയും അമൃതയുടെയും ചിത്രമാണ് പുറത്തുവന്നിരിക്കുന്നത്. 'ഓം നമോ നാരായണായ' എന്ന് കുറിച്ച് ഗുരുവായൂർ നടയിൽ നിൽക്കുന്ന ചിത്രമാണ് അമൃത പങ്കുവച്ചിരിക്കുന്നത്. ഇരുവർക്കുമൊപ്പം സന്തോഷത്തോടെ ചിരിച്ചുനിൽക്കുന്ന പാപ്പുവിനെയാണ് ചിത്രത്തിൽ കാണാൻ കഴിയുന്നത്.
ദിവസങ്ങൾക്കു മുൻപാണ് അമൃതയെ ചേർത്തു പിടിച്ചുകൊണ്ടു നിൽക്കുന്ന സെൽഫി ഗോപി സുന്ദർ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്- എന്ന കുറിപ്പിനൊപ്പമായിരുന്നു ചിത്രം. ഗോപി സുന്ദറിന്റെ ജന്മദിനമായ ഇന്ന് 'ഒരായിരം പിറന്നാൾ ആശംസകൾ, എന്റേത്' എന്ന അടിക്കുറിപ്പിൽ അമൃത ചിത്രം പങ്കുവച്ചിരുന്നു.
അമൃതയുടെ സഹോദരിയും ഗായികയുമായ അഭിരാമി സുരേഷും ഗോപി സുന്ദറിന് ആശംസ നേർന്നിട്ടുണ്ട്. മാന്ത്രികമായ സംഗീതമുണ്ടാക്കുകയും തന്റെ സഹോദരിയെ ചിരിപ്പിക്കുകയും തന്നെ മൂത്ത മകളായി കാണുകളും ചെയ്യുന്ന സഹോദരനെ തനിക്ക് ലഭിച്ചു എന്നാണ് അഭിരാമി കുറിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കാം
'എന്റേത്', പിറന്നാൾ ആശംസകളുമായി അമൃത, ചേർത്തു പിടിച്ച് ഗോപി സുന്ദർ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ