'എന്റേത്', പിറന്നാൾ ആശംസകളുമായി അമൃത, ചേർത്തു പിടിച്ച് ​ഗോപി സുന്ദർ

മാന്ത്രികമായ സം​ഗീതമുണ്ടാക്കുകയും തന്റെ സഹോദരിയെ ചിരിപ്പിക്കുകയും തന്നെ മൂത്ത മകളായി കാണുകളും ചെയ്യുന്ന സഹോദരനെ തനിക്ക് ലഭിച്ചു എന്നാണ് അഭിരാമി കുറിച്ചത്
ചിത്രം; ഫേയ്സ്ബുക്ക്
ചിത്രം; ഫേയ്സ്ബുക്ക്
Updated on
1 min read

സം​ഗീത സംവിധായകൻ ​ഗോപി സുന്ദറിന് പിറന്നാൾ ആശംസകൾ നേർന്ന് ​ഗായിക അമൃത സുരേഷ്. ഒന്നിച്ചുള്ള ചിത്രം പങ്കുവച്ച് ഫേയ്സ്ബുക്കിലൂടെയാണ് പിറന്നാൾ ആശംസ അറിയിച്ചത്. 

'ഒരായിരം പിറന്നാൾ ആശംസകൾ, എന്റേത്' എന്ന അടിക്കുറിപ്പിലാണ് ചിത്രം പങ്കുവച്ചിരിക്കുന്നത്. അമൃതയെ ചേർത്തു പിടിച്ചിരിക്കുന്ന ​ഗോപി സുന്ദറിനെയാണ് ഫോട്ടോയിൽ കാണുന്നത്. ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ഇരുവരുടെയും നിരവധി ആരാധകരാണ് ചിത്രത്തിന് താഴെ പിറന്നാൾ ആശംസിച്ച് കമന്റ് ചെയ്തിട്ടുണ്ട്. എന്നാൽ അതിനൊപ്പം നിരവധി പേർ വിമർശിച്ചുകൊണ്ടും രം​ഗത്തെത്തുന്നുണ്ട്. 

അമൃതയുടെ സഹോദരിയും ​ഗായികയുമായ അഭിരാമി സുരേഷും ​ഗോപി സുന്ദറിന് ആശംസ നേർന്നിട്ടുണ്ട്. മാന്ത്രികമായ സം​ഗീതമുണ്ടാക്കുകയും തന്റെ സഹോദരിയെ ചിരിപ്പിക്കുകയും തന്നെ മൂത്ത മകളായി കാണുകളും ചെയ്യുന്ന സഹോദരനെ തനിക്ക് ലഭിച്ചു എന്നാണ് അഭിരാമി കുറിച്ചത്. അമൃതയ്ക്കും ​ഗോപി സുന്ദറിനും ഒപ്പമുള്ള ചിത്രവും അഭിരാമി പങ്കുവച്ചിട്ടുണ്ട്. 

ദിവസങ്ങൾക്കു മുൻപാണ് അമൃതയെ ചേർത്തു പിടിച്ചുകൊണ്ടു നിൽക്കുന്ന ​സെൽഫി ഗോപി സുന്ദർ സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ചത്. പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്- എന്ന കുറിപ്പിനൊപ്പമായിരുന്നു ചിത്രം. 

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Sanal Kumar Sasidharan, Dr Biju
Parvathy Thiruvothu
Ramayana
Enna Vilai
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com